![]() |
OM Shalina |
അഭിഭാഷകയായ ഒ എം ശാലിന കേരള ഹൈക്കോടതിയിൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമിതയായി. കേന്ദ്ര നിയമ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കേരള ഹൈക്കോടതിയിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ശാലിന.ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിക്കാനാണ് ഡി.എസ്.ജി.
പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽനിന്ന് കൊമേഴ്സിലും എറണാകുളം ലോ കോളേജിൽനിന്ന് നിയമത്തിലും ബിരുദം എടുത്ത ശാലിന 1999ലാണ് അഭിഭാഷകയായി എൻറോൾ ചെയ്തത്. 2015ന് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി നിയമിതയായി.
2021ൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സീനിയർ സെൻട്രൽ ഗവ. സ്റ്റാന്‍ഡിങ് കൗൺസിൽ ആയി നിയമിതയായി.കെ.എ.ടിയിൽ സീനിയർ സെൻട്രൽ ഗവണ്മെന്റ് സ്റ്റാന്റിങ് കൗൺസൽ, ഡി.എസ്.ജി എന്നീ രണ്ട് പദവികളിൽ നിയമിക്കപ്പെടുന്ന ആദ്യ വനിതയുമാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ ഭാര്യയാണ്.ഇടപ്പള്ളി അമൃത സ്കൂൾ ഓഫ് ആർട്സ് ആന്റ് സയൻസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥി ജ്വാല മകളാണ്. ഷൊർണൂർ ഒറോംപാടത്ത് വീട്ടിൽ ഒ കെ മുകുന്ദന്റെയും സാവിത്രിയുടെയും മകളാണ് ശാലിന.
OM Shalina
woman deputy solicitor general