കാലാവസ്ഥാ വ്യതിയാനം അത് വർത്തമാനകാല യാഥാർത്ഥ്യമാണ്. വർത്തമാനകാല യാഥാർത്ഥ്യം എന്ന് പറയുമ്പോഴും അതിനു കുറച്ചു വർഷങ്ങൾ പുറകിലേക്ക് പോകേണ്ടി വരും അത് ഏകദേശം ഒരു നാല് നൂറ്റാണ്ട് മുതൽ തുടങ്ങുന്നു. വ്യവസായി വിപ്ലവത്തിലേക്ക്(industrial revolution) മനുഷ്യൻ കടന്ന നാൾ മുതലാണ് ഭൂമിക്ക് അതിൻറെ തനതായ കാലാവസ്ഥയിൽ നിന്ന് വ്യതിയാനം സംഭവിക്കാൻ തുടങ്ങിയത്. വൻതോതിൽ ഉള്ള കാർബൺ അടങ്ങിയ ഇന്ധനങ്ങൾ കത്തിക്കുന്നത് മൂലം അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങൾ നിറയാൻ തുടങ്ങി. പതിനാറാം നൂറ്റാണ്ടിൽ തുടങ്ങിയത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തുനിൽക്കുമ്പോൾ അത് പോയ നൂറ്റാണ്ടുകളെ അപേക്ഷിച്ചു കൂടുകയാണ്, കുറയുകയല്ല.
പ്രകൃതിക്ക് അതിൻറെ തനതായ അവസ്ഥയിൽ നിന്നും മാറ്റം വന്നപ്പോൾ ഓരോ കാലങ്ങളിലും ആവർത്തിച്ചു വരണ്ട മഴ, മഞ്ഞ്, ചൂട് എന്നിവയ്ക്ക് ഒക്കെ വ്യതിയാനം സംഭവിച്ചു. ചൂട് സമയത്ത് മഴ, മഞ്ഞുകാലത്ത് ചൂട് അങ്ങനെയെല്ലാം വിപരീത അവസ്ഥയിലായി. അത് മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളെ ബാധിക്കാൻ തുടങ്ങി, മൃഗങ്ങളെ അത് ആദ്യമേ ബാധിച്ചു പക്ഷേ മനുഷ്യനെ ബാധിക്കുന്നെങ്കിലും അവൻ അതിനെ ഒരു പരിധിവരെ മറ്റു പല മാർഗങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുന്നു. പക്ഷേ അതിനു പരിമിതിയുണ്ട്. കണ്ടില്ലെന്ന് നടിക്കുന്ന ഈ കാലാവസ്ഥ വ്യതിയാനം മനുഷ്യൻ മനസ്സിനെ ബാധിച്ചതായി പഠനം വ്യക്തമാക്കുന്നു
Climate-eco anxiety എന്ന പ്രയോഗം കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന മനുഷ്യന്റെ മാനസികാവസ്ഥയ്ക്ക് വരുത്തുന്ന കോട്ടത്തെ സൂചിപ്പിക്കുന്നു. കാലാവസ്ഥയിൽ ഉണ്ടാവുന്ന വ്യതിയാനം കാരണം ഉണ്ടാകുന്ന അവസ്ഥയെ 'കാലാവസ്ഥ ഉത്കണ്ഠ' (Climate-eco anxiety) എന്ന് വിളിക്കാമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. മാറിമാറി വരുന്ന കാലാവസ്ഥാ വ്യതിയാനം മനുഷ്യൻറെ മാനസിക അവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും തന്മമൂലം നിങ്ങളുടെ ഭാവി പ്രവർത്തനം, ഭാവി തലമുറ എന്നിവയൊക്കെ അപകടത്തിൽ ആകും എന്നുള്ള അധികഠിനമായി ചിന്തയുണ്ടെങ്കിൽ അതിനെ 'കാലാവസ്ഥ ഉത്കണ്ഠ' എന്ന് വിളിക്കാം, പഠനം സൂചിപ്പിക്കുന്നു.
2021ൽ കാലാവസ്ഥ ഉൽക്കണ്ഠയെക്കുറിച്ചുള്ള ഗൂഗിളിലെ തിരയൽ 565% ആയി വർദ്ധിച്ചതായി ഗ്രിസ്റ് പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു.കാലാവസ്ഥ വ്യതിയാനം മനുഷ്യ മനസ്സിന് എത്രത്തോളം ബാധിക്കുന്നു എന്നതിൻറെ തെളിവാണ് ഈ ഈ തിരയിൽ ഫലങ്ങൾ. ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് 'ലാൻഡ്സെൻറ് പ്ലാനിറ്ററി ഹെൽത്ത് ' 2021 ൽ പുറത്തുവിട്ട ആഗോള അടിസ്ഥാനത്തിൽ നടത്തിയ സർവ്വേ പ്രകാരം 16-25 ഇടയിൽ പ്രായമുള്ള 10000 പേരിൽ നടത്തിയ പഠന ഫലത്തിൽ 60% പേരും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഉത്കണ്ഠപ്പെടുന്നവരും തങ്ങളുടെ ദൈനംദിന ജീവിതത്തെ അത് ബാധിക്കുമെന്നു ഭയപ്പെടുന്നവരുമാണ്.
Climate anxiety, eco anxiety അല്ലെങ്കിൽ കാലാവസ്ഥ-പാരിസ്ഥിതിക ഉത്കണ്ഠയെ ഏതെങ്കിലും ഒരു മാനസിക പ്രശ്നമായി കണക്കാക്കിയിട്ടില്ല എങ്കിലും നിസ്സഹായഅവസ്ഥ, സങ്കടം, കുറ്റബോധം തുടങ്ങിയവ ഉൾപ്പെടെയുള്ള മാനുഷിക ലക്ഷണങ്ങളിലൂടെയാണ് പാരിസ്ഥിതിക ഉത്കണ്ഠ പ്രകടമാകുന്നതെന്ന് പഠനം പറയുന്നു.
2011 മുതൽ കാലാവസ്ഥാ വ്യതിയാനം ഒരാഗോള പ്രശ്നമായി കണക്കാക്കുന്നുണ്ട് എങ്കിലും അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) 2017 ൽ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ഉത്കണ്ഠകളെ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള വിട്ടുമാറാത്ത ഭയമായാണ് കണക്കാക്കുന്നത്, ഇതോടെയാണ് ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾക്ക് സാഹചര്യം ഒരുങ്ങിയത്.
#Climatechange #anxiety mentalhealth
Climateanxiety ecoanxiety