![]() |
Wollemi pines fruit |
കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ വ്യാപകമായി ഉണ്ടായിരുന്നതും പിന്നീട് വംശനാശം നേരിട്ടതുമായ മരം കായ്ച്ചു.
ചരിത്രാധിത കാലത്ത് ജീവിച്ചിരുന്ന ദിനോസറുകൾ (Dinosaur) ഭക്ഷണമായി ഉപയോഗിച്ചിരുന്ന മരത്തിൽ മനുഷ്യകുലത്തിന്റെ കാലത്ത് ആദ്യമായി കായകൾ വന്നു. 9 കോടി വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായ 'ദിനോസർ മരങ്ങൾ' (Dinosaur tree) ആണ് പുഷ്പിച്ച് കായ്ചത്.
കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഭൂമി അടക്കി വാണിരുന്ന ദിനോസർ വർഗ്ഗത്തിൻറ അന്ത്യത്തോടെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായതെന്ന് കരുതുന്ന ദിനോസർ മരത്തിന്റെ ഒരു തൈ യാദൃശ്ചികമായി 1994ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് 180 കിലോമീറ്റർ അകലെ കണ്ടെത്തുകയായിരുന്നു. അന്ന് യൗവനാവസ്ഥയിൽ ആയിരുന്ന അലിസ്റ്റർ തോംസൺ, പമേല ദമ്പതികൾ ചരിത്രാതീത കാലത്ത് നശിച്ചുപോയതെന്ന് കരുതുന്ന മരത്തിൻറെ പൂർവ്വങ്ങളിൽ അത്യപൂർവ്വമായ ഒരു പക്ഷേ ഇനി ഒരിക്കലും ലഭിക്കാൻ ഇടയില്ല എന്ന് കരുതുന്ന ആ തൈ വാങ്ങി. അവർ ഇംഗ്ലണ്ടിലുള്ള മാൽവെൻ കുന്നുകളിൽ ഉള്ള തങ്ങളുടെ തോട്ടത്തിൽ നട്ടുവളർത്തുകയും ചെയ്തു.
കാലം പോയി ദിനോസറിന്റെ ഭക്ഷണമായിരുന്ന ആ മരത്തിൻറെ തൈ വളർന്നു 'മരമായി' 30 വർഷത്തിനുശേഷം ഒടുവിൽ അതു കായ്ച്ചു. അപ്പോൾ ദമ്പതികൾക്ക് പ്രായം 75 കഴിഞ്ഞു.
വൊല്ലമി പൈൻ (Wollemi pines) മരത്തയാണ് ദിനോസർ മരം എന്നറിയപ്പെടുന്നത്. മങ്കി പസിൽ ട്രീ എന്നയിനം മരങ്ങളുമായി സാമ്യമുള്ള ദിനോസർ മരത്തിൽ ആൺ-പെൺ ഇനത്തിൽപ്പെട്ട കായ്കൾ ഉണ്ടാവും. ഒട്ടും പ്രതീക്ഷിക്കാതെ തങ്ങളുടെ ജീവിതകാലത്തിന്റെ അന്ത്യത്തിൽ കാണാൻ ഭാഗ്യം കിട്ടിയ പുരാതനകാല മരത്തിന്റെ കായികളിൽ നിന്ന് കൂടുതൽ തൈകൾ നട്ടു വളർത്താം എന്നാണ് ദമ്പതികൾ പ്രതീക്ഷിക്കുന്നത്. മെയ് നാലിന് തങ്ങളുടെ ദിനോസർ മരം ഉൾപ്പെടുന്ന തോട്ടം പൊതുജനത്തിന് തുറന്നു കൊടുക്കാനാണ് ദമ്പതികളുടെ തീരുമാനം.
![]() |
ദിനോസർ മരത്തിന് മുന്നിൽ ദമ്പതികൾ |
മൂന്ന് പതിറ്റാണ്ട് പിന്നിലേക്ക് ഒന്ന് പോകാം. 1994 ൽ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ' വോളമി ' നാഷണൽ പാർക്കിലെ വിദൂരമായ മല ഇടുക്കിൽ വളരുന്ന ഒരുകൂട്ടം മരങ്ങൾ ഓസ്ട്രേലിയൻ പരിവേഷകനും സസ്യ ശാസ്ത്രജ്ഞനുമായ 'ഡേവിഡ് നോബിൾ' കണ്ടെത്തുന്നു. തുടർന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കക്ഷി കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പ് അപ്രത്യക്ഷമായതെന്ന് കരുതുന്ന മരം ആണെന്നും ആ കാലത്ത് ഭൂമി അടക്കി ഭരിച്ചിരുന്ന ഭീമാകാരന്മാരായ ദിനോസറുകളുടെ മെനുവിൽ പെട്ടതാണെന്നും കണ്ടെത്തുന്നത്. ഇപ്പോൾ ഇതിന് ഗുരുതര വംശനാശഭീഷണി നേരിടുന്ന ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയയിലും, ഇതിൻറെ തൈകൾ ലോകത്തിൻറെ യൂറോപ്പിലും, അമേരിക്കയിലും ഉൾപ്പെടെയുള്ള ബോട്ടാണിക്ക ഗാർഡനുകളിൽ വളർത്തുന്നു.
Environmental, Dinosaur, Dinosaur tree, Wollemi pines, Australia