തിരുവനന്തപുരത്ത് വെള്ളിയാഴ്ച ഒന്നാം ഘട്ട പ്രവർത്തനം ആരംഭിക്കുന്നവിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് യാർഡ് ക്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് വനിതകള്‍. വിഴിഞ്ഞം, കോട്ടപ്പുറം, പൂവാര്‍ നിവാസികളായ പി.പ്രിനു, എസ്.അനിഷ, എല്‍.സുനിതാരാജ്, ഡി.ആര്.സ്റ്റെഫി റബീറ, ആര്.എന്‍.രജിത, പി.ആശാ ലക്ഷ്മി, എ.വി.ശ്രീദേവി, എല്‍. കാര്‍ത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് പോര്‍ട്ടിലെ വനിതാ ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍.രാജ്യത്ത് ആദ്യമായാണ് ഓട്ടമേറ്റഡ് സിആര്‍എംജി ക്രെയിനുകള്‍ (Automated CRMG cranes) വനിതകള്‍ നിയന്ത്രിക്കുന്നത്. ഇതുവരെ എത്തിയ കപ്പലുകളില്‍നിന്നുള്ള കണ്ടെയ്നറുകള്‍ തുറമുഖ യാര്‍ഡില്‍ ക്രമീകരിച്ചത് ഇവരുള്‍പ്പെടുന്ന സംഘമാണ്. അദാനി ഫൗണ്ടേഷനു കീഴിലെ അദാനി സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. ഓപ്പറേഷന് സെന്ററിലെ അത്യാധുനിക റിമോട്ട് ഡെസ്ക് വഴിയാണ് പോര്‍ട്ട് യാര്‍ഡിലെ കണ്ടെയ്നര്‍ നീക്കം ഇവര്‍ നിയന്ത്രിക്കുന്നത്.