കളമെഴുത്തും, പാട്ടു, കൂത്ത്, എന്നിവ ഈ കലാരൂപത്തിൻ്റെ ഭാഗമാണ്
അതിപ്രാചീന അനുഷ്ഠാന കലാരൂപമായ അയ്യപ്പൻ തീയാട്ടിൽ ഒരു മാറ്റം കഴിഞ്ഞദിവസം നടന്നത്. നൂറ്റാണ്ടുകളായി പുരുഷന്മാർ മാത്രം അവതരിപ്പിച്ചിരുന്ന ക്ഷേത്ര അനുഷ്ഠാന കലാരൂപം അവതരിപ്പിച്ചത് ഒരു സ്ത്രീയാണ്,ആർഎല്വി ആര്യാ ദേവി.പ്രശസ്ത അയ്യപ്പൻ തീയാട്ട് കലാകാരൻ, തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് താമസിക്കുന്ന മുളങ്കുന്നത്തുകാവ് തീയാടി രാമൻ നമ്പ്യാരുടെ മകളാണ് R.L.V ആര്യാദേവി തീയാടി.
അമ്പലവാസി വിഭാഗത്തിലുള്ള തീയാടി നമ്പ്യാർ എന്ന എട്ടുമൂല കുടുംബങ്ങളിലെ പുരുഷന്മാരാണ് അയ്യപ്പൻ തീയാട്ട് (Ayyappan Theeyattu) ചെയ്തുവരുന്നത്.തീയാടി രാമൻ നമ്പ്യാരുടെ സപ്തതി ആഘോഷത്തോടെ അനുബന്ധിച്ച് ശനിയാഴ്ച സന്ധ്യയ്ക്ക് തൃപ്പൂണിത്തുറ തെക്കുംഭാഗം സരസ്വതി വിലാസം സ്കൂളങ്കണത്തിൽ നടന്ന അയ്യപ്പൻ തീയാട്ടിൽ അച്ഛനൊപ്പമാണ് ആര്യാദേവി അരങ്ങേറ്റം കുറിച്ചത്.മുദ്രാഭിനയമായ ശങ്കരമോഹനം-ശാസ്താവതാരം കൂത്താണ് ആര്യാദേവി അവതരിപ്പിച്ച അതോടെ ഒരു പുതു ചരിത്രമാണ് എഴുതപ്പെട്ടത്.
ചിത്രകാരിയും കഥകളി കലാകാരിയുമാണ് ആര്യാദേവി. അച്ഛൻ രാമൻ നമ്പ്യാരുടെ കീഴിൽ തീയാട്ട് പഠിച്ചു. ഈടും കൂറും കളപ്രദക്ഷിണം ഉൾപ്പെടെ കോമരനൃത്തംവരെ ചെയ്യാനറിയുന്ന കലാകാരിയാണ് ആര്യാദേവി.അച്ഛൻ തീയാടി രാമൻ നമ്പ്യാരുടെ കീഴിൽത്തന്നെയാണ് മറ്റു കുട്ടികളോടൊപ്പം ആര്യാദേവി തീയാട്ട് പഠിച്ചത്. ഈടും കൂറും കളപ്രദക്ഷിണവും ഉൾപ്പെടെയുള്ള കോമരനൃത്തം വരെ മകൾക്ക് ചെയ്യാനറിയാമെന്ന് തീയാടി രാമൻ നമ്പ്യാർ പറയുന്നു. ഈ കല അന്യൻ നിന്ന് പോകാതിരിക്കാൻ വേണ്ടിയാണ് മകൾക്ക് ഇത് പകർന്നു നൽകിയതെന്നും രാമൻ നമ്പ്യാർ കൂട്ടിച്ചേർത്തു.
നെറ്റിയിൽ കുറി, കണ്ണിൽ കരിമഷി, ചുവപ്പു മേലുടുപ്പ്, അരയിൽ ഉത്തരീയം, വള, കടകം, ചെവിപ്പൂവ്, കുരലാരം, മാല, അരഞ്ഞാണം, ഇത്രയും ചേർന്നാൽ ചമയ ഒരുക്കങ്ങളായി.അശ്വവാഹന ശാസ്താവിന്റെ കളമായിരുന്നു എഴുതിയത്. കേളിയോടെ തുടങ്ങിയ അയ്യപ്പൻ തീയാട്ട് രാത്രി പത്തു മണിയോടെ കളംമായ്ക്കലോടെയാണ് അയ്യപ്പൻ തിയാട്ട് അവസാനിച്ചത്.
അയ്യപ്പൻ തീയ്യാട്ട്
അയ്യപ്പൻ തീയാട്ട് എന്നത് കേരളത്തിൽ നിലവിലുള്ള ഒരു അനുഷ്ഠാന കലാരൂപമാണ് (Kerala Tradition Art Ayyappan Theeyattu). ഇത് അയ്യപ്പൻ്റെ കഥ പറയുന്ന ഒരു തരം നൃത്തമാണ്. കളമെഴുത്തും, പാട്ടു, കൂത്ത്, എന്നിവ ഈ കലാരൂപത്തിൻ്റെ ഭാഗമാണ്. അയ്യപ്പൻ തീയാട്ട്, ഭദ്രകാളി തീയാട്ട് എന്നിവയാണ് തീയാട്ടിൻ്റെ പ്രധാന രൂപങ്ങൾ.
കാളി തിയാട്ടിന് (ഭഗവതി തീയാട്ട്) സമാനമായ അനുഷ്ഠാനകലയായ അയ്യപ്പൻ തിയാട്ട്, അയ്യപ്പൻ കാവുകളിലും,ബ്രാഹ്മണാലയങ്ങളിലും, കൊട്ടാരങ്ങളിലും തീയാടി നമ്പ്യാൻമാർ എന്ന സമുദായക്കാർ നടത്തുന്ന അനുഷ്ഠാനകലയാണ്.
അയ്യപ്പൻ തീയാട്ട്, ഭദ്രകാളി തീയാട്ട് എന്നീ രണ്ട് തരത്തിലുള്ള തീയാട്ടുകളാണ് കേരളത്തിൽ പ്രചാരത്തിലുള്ളത്. ഇതിൽ, അയ്യപ്പൻ്റെ കഥ പറയുന്ന തീയാട്ടാണ് അയ്യപ്പൻ തീയാട്ട്. ഭദ്രകാളി തീയാട്ട്, ഭദ്രകാളിയുടെ കഥയാണ് പറയുന്നത്.
തീയാട്ട് ഒരു അനുഷ്ഠാന കലയായതുകൊണ്ട്, ഇത് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളോടനുബന്ധിച്ചാണ് അവതരിപ്പിക്കുന്നത്. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച കലാകാരന്മാർ, കളമെഴുത്തിലൂടെ അയ്യപ്പൻ്റെ രൂപം നിലത്ത് വരച്ച്, പാട്ടും, നൃത്തവും, അഭിനയവും ഒക്കെയായി ഈ അനുഷ്ഠാനം അവതരിപ്പിക്കുന്നു.
തീയാട്ട് അവതരിപ്പിക്കുന്നത് തീയാടി നമ്പ്യാർ, തീയാട്ടുണ്ണി എന്നീ സമുദായക്കാരാണ്. ഇത് കൂടാതെ, ചില ക്ഷേത്രങ്ങളിലും ബ്രാഹ്മണ ഭവനങ്ങളിലും അയ്യപ്പൻ്റെ അനുഗ്രഹത്തിനായി ഈ അനുഷ്ഠാനം നടത്താറുണ്ട്.
കേരളോൽപ്പത്തിയിൽ അതിപ്രാചീനമായ അയ്യപ്പൻ തീയാട്ടിനെ പരാമർശിക്കുന്നുണ്ട്, അങ്ങനെ നോക്കുമ്പോൾ ഇതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വാദിക്കാം.ദൈവാട്ടം അഥവാ ദൈവമായിട്ടാടൽ എന്നത് തെയ്യാട്ട് ആയി എന്നും അതിൽ നിന്നാണ് തീയാട്ട് എന്ന പദം ഉണ്ടായതെന്നുമാണ് പ്രബലമായ ഒരു വാദം അതേസമയം പന്തം (തീ) ഉഴിച്ചിലിന് പ്രാധാന്യമുള്ളത് ആയതിനാലാണ് തീയാട്ട് എന്ന പേരിന് പിന്നിൽ എന്ന മറ്റൊരു വാദവും ഉണ്ട്.
അയ്യപ്പൻ തീയാട്ടിൻ്റെ പ്രധാന ഭാഗങ്ങൾ ഇവയാണ്:
കളമെഴുത്ത്: നിലത്ത് വർണ്ണപ്പൊടികൾ കൊണ്ട് അയ്യപ്പൻ്റെ രൂപം വരയ്ക്കുന്നു.
പാട്ട്: അയ്യപ്പൻ്റെ കഥകൾ പാടുന്നു.
നൃത്തം: പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്നു.
അഭിനയം: കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കളം പൂജ: കളത്തിൽ പൂജകൾ നടത്തുന്നു.
കളം മായ്ക്കൽ: അവതരണത്തിൻ്റെ അവസാനത്തിൽ കളം മായ്ക്കുന്നു.
വെളിച്ചപ്പാട്: വെളിച്ചപ്പാട് (ദൈവത്തിൻ്റെ പ്രതിപുരുഷൻ) ഭക്തജനങ്ങളുമായി സംവദിക്കുന്നു.
അയ്യപ്പന്റെ അവതാരരൂപങ്ങളാണ് തീയാട്ട് കളത്തിനുള്ളിൽ വരയ്ക്കുന്നത്. അഞ്ചടി, മൂന്നടി തുടങ്ങിയ മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിനും ഉപയോഗിക്കുന്നത്. അയ്യപ്പൻ തീയാട്ടിനു മുന്നോടിയായി വെള്ളക്കോടി മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളിൽ ചുവന്ന പട്ട് ചുറ്റി, നെറ്റിമേൽ ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തിൽ തുളസിമാലകളുമണിഞ്ഞാണ് തീയാട്ട് അവതരിപ്പിക്കുന്നയാൾ അനുഷ്ഠാന കലയുടെ രംഗത്തെത്തുന്നത്. കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം രംഗം വിടുന്നതിന് മുമ്പ് തുടർന്ന് ഗണികേശ്വരന്റെ വേഷം കെട്ടി പ്രത്യക്ഷപ്പെട്ട് കൂത്ത് നടത്തും. കൂത്ത് കഴിയുന്നതോടെ വെളിച്ചപ്പാട് കളം മായ്ക്കും.
Kerala Tradition Art Ayyappan Theeyattu
