20 വർഷത്തോളം ശരീരമാകെ തളർന്നു കിടപ്പിലായ യുവതി തലയിൽ ഘടിപ്പിച്ച ചിപ്പിന്റെ സഹായത്താൽ എഴുതി. ഒരു വിരൽ പോലും ചലിപ്പിക്കാതെയാണ് ഓഡ്രി ക്രൂസ് തൻറെ സ്വന്തം പേര് എഴുതിയത്.ഓഡ്രി മനസ്സിൽവിചാരിച്ചത്, ഒരു വെള്ള ഡിജിറ്റൽ ബോർഡിൽ വയലറ്റ് നിറമുള്ള അക്ഷരത്തിൽ തെളിഞ്ഞുവന്നു. എല്ലാറ്റിനും ഇടയാക്കിയത് ഈയിടെ തലയോട്ടിതുരന്നു പിടിപ്പിച്ച മസ്കിന്റെ കമ്പനിയുടെ ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് (neuralink brain chip)
സ്പെയ്സ് എക്സിന്റെയും ടെസ്ലയുടെയും സ്ഥാപകനായ ഇലോൺ മസ്കിന്റെ (Elon Musk) സംരംഭമാണ് ന്യൂറാലിങ്ക്. ഒരു നാണയത്തിന്റെ വലുപ്പമുള്ള ചിപ്പ് തലയോട്ടിയിൽ പിടിപ്പിച്ച് തലച്ചോറും കംപ്യൂട്ടറും തമ്മിലുള്ള ആശയവിനിമയം (ബിസിഐ) സാധ്യമാക്കുന്നു ന്യൂറാലിങ്കിന്റെ സാങ്കേതികവിദ്യ.
16-ാം വയസ്സിൽ സർവാംഗം തളർന്നുപോയ ഓഡ്രിക്ക് യൂണിവേഴ്സിറ്റി ഓഫ് മയാമി ഹെൽത്ത് സെന്ററിൽ ഈയിടെയാണ് ചിപ്പ് പിടിപ്പിച്ചത്. തലയോട്ടിയുടെ ഉൾഭാഗത്ത് ചിപ്പ് പിടിപ്പിച്ച് അതിനെ അതിസൂക്ഷ്മ നാരുകൾകൊണ്ട് തലച്ചോറിലെ മോട്ടോർ കോർട്ടെക്സുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുക. ശാരീരികചലനങ്ങൾ ആസൂത്രണംചെയ്യുന്നതും നിയന്ത്രിക്കുന്നതും നടപ്പാക്കുന്നതും മോട്ടോർ കോർട്ടെക്സാണ്. ഓഡ്രിയുടെ ചിന്തവായിച്ചാണ് ബിസിഐ പേരെഴുത്ത് സാധ്യമാക്കിയത്. അതേസമയം മനുഷ്യരിൽ ബിസിഐയുടെ ആദ്യപരീക്ഷണം കഴിഞ്ഞവർഷമാണ് നടന്നത്. യുവതി എഴുതിയത് ഒരുപക്ഷേ കുത്തിവര പോലെ തോന്നാമെങ്കിലും അവരുടെ തലയിൽ തോന്നിയത് എഴുത്ത് രൂപത്തിലേക്ക് മാറ്റിയത് സാങ്കേതികവിദ്യയുടെ വളർത്തിയിട്ട് കണക്കാക്കാം.
#neuralinkbrainchip #technology
