![]() |
| സ്പ്രൂസ് മരം |
ക്രിസ്മസ് കാലങ്ങളിൽ 'ക്രിസ്മസ് ട്രീ' ഉണ്ടാക്കാറുണ്ട്. നവംബർ അവസാനം മുതൽ ഡിസംബർ മാസം മുഴുവനും ജനുവരി മാസത്തിന് തുടക്കം വരെയും നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചതും, പലവിധ നിറങ്ങളിൽ കത്തുന്ന ലൈറ്റുകൾ കൊണ്ടും,തോരണങ്ങളും ചെറിയ പാവകൾ കൊണ്ട് ഉൾപ്പെടെ ക്രിസ്മസ് അലങ്കരിക്കാറുണ്ട്.അല്ലെങ്കിൽ ക്രിസ്മസ് ട്രീകൾക്ക് ഉപയോഗിക്കുന്നത് 'സ്പ്രൂസ്,'പൈൻ അല്ലെങ്കിൽ ഫിർ മരങ്ങളെയാണ് .Spruce Trees (സ്പ്രൂസ് മരങ്ങൾ) നമ്മുടെ നാട്ടിൽ ഉണ്ടാവുന്നതല്ല,യൂറോപ്പ്യൻ രാജ്യങ്ങളിലാണ് പ്രത്യേകിച്ച് സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ് ഈ മരങ്ങൾ കൂടുതലും ഉള്ളത്.
Spruce Trees മനുഷ്യൻ അലങ്കരിച്ചാണ് ക്രിസ്മസ്കാരങ്ങളിൽ ഒരുക്കുന്നത്. എന്നാൽ സ്പ്രൂസ് മരങ്ങൾ സ്വയമേ അലങ്കരിക്കാറുണ്ട് എന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അലങ്കാരം സ്വർണ്ണം കൊണ്ടുള്ളതാണ് എന്നാണ് ഗവേഷകർ പറയുന്നത്. എന്നുവച്ചാൽ സ്വർണം കായ്ക്കുന്ന മരം എന്ന് പറയാം.
Northern Finland (വടക്കന്‍ ഫിൻലാൻഡ്) ലെ നോര്‍വേ സ്പ്രൂസ് മരങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ മരത്തിന്റെ സൂചികള്പോലെയുള്ള ഭാഗങ്ങളില്‍ സ്വര്‍ണത്തിന്റെ നാനോകണികകള്‍ കണ്ടെത്തി. സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണെന്ന് ഈ കണികകള്‍ രൂപപ്പെടുന്നതെന്ന് കരുതപ്പെടുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രകൃതി തന്നെ സ്പ്രൂസ് മരങ്ങളെ സ്വർണം കൊണ്ട് Christmas tree ആക്കി മാറ്റുന്നു എന്ന് വേണമെങ്കിൽ പറയാം.
മണ്ണില്‍ ലയിച്ചുചേര്‍ന്ന സ്വര്‍ണത്തെ പ്രത്യേകതരം ബാക്ടീരിയകള്‍ക്ക് മരത്തിലെ സൂചികള്‍ പോലെയുള്ള ഭാഗത്ത് ഖരരൂപത്തിലുള്ള കണികകളാക്കി മാറ്റാന്‍ കഴിഞ്ഞേക്കും എന്നാണ് കണ്ടെത്തൽ നടത്തിയ ഗവേഷകർ പറയുന്നത്.സ്പ്രൂസ് വൃക്ഷങ്ങൾ വളരുന്ന ഭൂമിക്കടിയിൽ ഒരു പക്ഷേ വലിയ സ്വർണനിക്ഷേപം ഉണ്ടാകാം എന്നതിലേക്കാണ് കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്. ഫിൻലാൻഡിലെ ഔലു സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞയായ കൈസ ലെഹോസ്മയും സംഘവുമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. നോർവേ സ്പ്രൂസ് മരങ്ങൾ അവയിൽ സ്ഥിരമായി വസിക്കുന്ന ബാക്ടീരിയകളുടെ സഹായത്തോടെ ശരീരത്തിൽ സ്വർണത്തിന്റെ നാനോകണങ്ങളെ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.
Norway spruce trees അവയുടെ ഇലകളിലെയും സൂചികളിലെയും രാസപ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന വിവിധയിനം സൂക്ഷ്മാണുക്കള്ക്കളുടെ ആവാസകേന്ദ്രമാണ്. P3OB-42, ക്യൂട്ടിബാക്ടീരിയം, കോറിനെബാക്ടീരിയം തുടങ്ങിയ ചില ബാക്ടീരിയ വിഭാഗങ്ങള്‍ സ്വര്‍ണ നാനോകണികകള്‍ അടങ്ങിയ സ്പ്രൂസ് മരത്തിൻറെ ഇലകളുടെ സൂചികളില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന് ഡിഎന്‍എ സീക്വന്‍സിംഗ് വെളിപ്പെടുത്തി.
പോഷകങ്ങൾ ആഗിരണം ചെയ്യുക, വളർച്ച ക്രമമാക്കുന്നതിനായി അവ വിതരണം ചെയ്യുക, കേടുപാടുകൾ പരിഹരിക്കുക തുടങ്ങി പ്രവർത്തനങ്ങൾക്കെല്ലാം ബാക്ടീരിയ വിഭാഗങ്ങൾ സഹായകമാണ്. ജലത്തിൽ ലയിക്കുന്ന തരം സ്വർണ കണികകളെ സ്പ്രൂസ് മരങ്ങളുടെ വേരുകളിലൂടെ വെള്ളത്തിനൊപ്പം വലിച്ചെടുക്കുന്നു. ഈ കണികകളെ ബാക്ടീരിയകൾ വേർതിരിച്ച് ഖര രൂപത്തിലാക്കുകയാണ് ചെയ്യുന്നത്. ജീവജാലങ്ങൾ തങ്ങളുടെ ടിഷ്യുവിനുള്ളിലെ ധാതുക്കളുടെ രൂപീകരണം നിയന്ത്രിക്കുന്ന പ്രക്രിയയായ ബയോമിനറലൈസേഷന്റെ ഒരു രൂപമാണ് ഇത്. സ്പ്രൂസ് മരങ്ങളിലെ എൻഡോഫൈറ്റുകൾ മരം വലിച്ചെടുക്കുന്നവയിലെ വിഷാംശം കുറയ്ക്കുന്നതിന് വേണ്ടിയാവാം കണികകൾ വേർതിരിക്കുന്നത്.
Gold Nanoparticles എന്ന നിലയിൽ ജലത്തിൽ ലയിച്ചുചേർന്ന സ്വർണ്ണം വേരുവഴി മരത്തിൻറെ മുകളിലുള്ള ശിഖര അഗ്രങ്ങളിലും, ഇലകളിലും എത്തിച്ചേരുമ്പോൾ അവിടങ്ങളിൽ അടിഞ്ഞുകൂടാൻ പ്രകൃതി ഖനനം ചെയ്തെടുത്ത സ്വർണ്ണത്തരികൾ നിർബന്ധിതരാകും. അതേസമയം എല്ലാ മരങ്ങളിലും സ്വര്‍ണ്ണം അടങ്ങിയിരുന്നില്ല. ജലപാതകള്‍, സൂചികളിലെ സൂക്ഷ്മാണു സമൂഹം, പ്രാദേശിക സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഈ പ്രക്രിയയില്‍ ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്.എൻവയോൺമെന്റൽ മൈക്രോബയോം ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് മരത്തിലെ സ്വർണ്ണ തരികളെ കുറിച്ചുള്ള വിവരം പുറത്തു വന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ സ്വർണ ഉത്പാദക രാജ്യങ്ങളിൽ ഒന്നായ വടക്കൻ ഫിൻലൻഡിലെ കിറ്റില ഖനിക്ക് സമീപമുള്ള സ്പ്രൂസ് മരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. 23 സ്പ്രൂസ് മരങ്ങളിൽ നിന്നുള്ള 138 സൂചി ഇല സാംപിളുകൾ പഠന വിധേയമാക്കി. ഇവയിൽ നാല് മരങ്ങളിൽ നിന്നുള്ള ഇലകളിൽ സ്വർണ നാനോകണങ്ങൾ കണ്ടെത്തുകയായിരുന്നു. ചിലയിനം ബാക്ടീരിയകൾ സൃഷ്ടിക്കുന്ന ബയോഫിലിമുകളാൽ സ്വർണ നാനോകണങ്ങൾ ചുറ്റപ്പെട്ടിരുന്നു എന്നതാണ് ബാക്ടീരിയകളുടെ പങ്കിലേക്ക് വെളിച്ചം വീശിയത്.
പരമ്പരാഗതമായി സ്വര്‍ണ പര്യവേക്ഷണം ഡ്രില്ലിങ്ങിനെയും ഭൗമരസതന്ത്ര സര്‍വേകളെയും ആശ്രയിച്ചാണ് നടത്തുന്നത്. പ്രകൃതി അധിഷ്ഠിത സ്ക്രീനിംഗ് രീതികള്‍ വികസിപ്പിക്കാന്‍ പുതിയ കണ്ടെത്തല്‍ ശാസ്ത്രജ്ഞരെ സഹായിച്ചേക്കും. മരത്തിൽ നിന്ന് സ്വർണ്ണം കണ്ടെത്തി എങ്കിലും അവയുടെ വലുപ്പം തീരെ ചെറുത് ആയതിനാൽ വേർതിരിച്ചു സംഭരിച്ചു സൂക്ഷിക്കാൻ ആവില്ല എന്നത് യാഥാർത്ഥ്യമാണെന്നും ഗവേഷകർ പറയുന്നു. മറ്റൊരു കാര്യം കൂടി സ്പ്രൂസ് മരങ്ങൾ മാത്രമല്ല ഓസ്ട്രേലിയയിലെ Eucalyptus trees (യൂക്കാലിപ്റ്റസ്) മരങ്ങൾ പോലെയുള്ള ചിലതും ഭൂമിയിൽ നിന്നും സ്വർണ കണികകൾ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നുണ്ട്.
Norway spruce trees
നോർവേ സ്പ്രൂസ് (Picea abies) എന്നത് യൂറോപ്പിൽ നിന്നുള്ള ഒരു നിത്യഹരിത മരമാണ്. ഇതിന് മികച്ച ഘടനയും കട്ടിയുള്ള തടിയുണ്ട്, കൂടാതെ ഉയർന്ന കാറ്റിനെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. ഈ മരം ഏകദേശം 30-40 മീറ്റർ ഉയരത്തിൽ വളരും, ഇതിന്റെ ഇലകൾ നല്ല മധുരമുള്ള ഗന്ധം നൽകുന്നു. നോർവേ സ്പ്രൂസ് മരങ്ങൾ വന്യജീവികൾക്ക് പ്രധാനപ്പെട്ട ആവാസവ്യവസ്ഥയാണ്, കൂടാതെ ക്രിസ്മസ് ട്രീയായി ഉപയോഗിക്കാറുണ്ട്.
നോർവേ സ്പ്രൂസ് ക്രീം വെള്ള നിറത്തിൽ നിന്ന് മഞ്ഞയും ചുവപ്പും കലർന്ന നിറങ്ങളിലും കാണാറുണ്ട്.വേരിന് നല്ല ഉറപ്പ് ഉള്ളതുകൊണ്ടാണ് കാറ്റിനെ പ്രതിരോധിക്കാനുള്ള കഴിവ് ഈ മരത്തിന് കിട്ടാൻ കാരണം. വിറകിന്റെ ആവശ്യത്തിനായും, കാറ്റാടികളായും ഈ മരത്തിൻറെ തടി ഉപയോഗിക്കാറുണ്ട്.നോർവേ സ്പ്രൂസ് മരങ്ങൾക്ക് 300-400 വർഷം വരെ ആയുസ്സുണ്ട്. ഇതിന്റെ സസ്യനാമം പിസിയ അബീസ് എന്നാണ്
