സാഹിത്യത്തിനുള്ള 2025ലെ നൊബേൽ പുരസ്കാരം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകയ്ക്ക്. ആധുനിക യൂറോപ്യൻ സാഹിത്യത്തിലെ പ്രധാന പേരുകളിലൊന്നായി കണക്കാക്കപ്പെടുന്ന ക്രാസ്നഹോർകയ് തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്. 2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയിട്ടുണ്ട്.
ഇതിഹാസ എഴുത്തകാരൻ എന്നാണ് ലാസ്ലോ ക്രാസ്നൊഹോർകായെ നൊബേൽ സമിതി വിശേഷിപ്പിച്ചത്. സർവ്വനാശ ഭീതിയുടെ കാലത്ത് കലയുടെ ശക്തിയെ പുനഃപ്രഖ്യാപിച്ച എഴുത്തുകൾക്കാണ് പുരസ്കാരമെന്ന് പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു.
More read Nobel prize 2025 : രസതന്ത്ര നൊബേൽ പുരസ്കാരം മെറ്റൽ–ഓര്‍ഗാനിക് ഫ്രെയിം വർക്ക് വികസനത്തിന്
വിചിത്രവും പ്രവചനാത്മകവുമായ പ്രമേയങ്ങളാണ് ക്രാസ്നഹോർക്കൈയുടെ രചനകളിലധികവും. മനുഷ്യനുമായി ഇഴചേർന്നുകിടക്കുന്ന രചനാ ശൈലിയും ക്രാസ്നഹോർക്കൈയുടെ പ്രത്യേകതയാണ്. സമീപ വർഷങ്ങളിലെല്ലാം അദ്ദേഹം നൊബേൽ സാധ്യതാ പട്ടികയിലുണ്ടായിരുന്നെങ്കിലും പുരസ്കാരം ലഭിച്ചിരുന്നില്ല.
More read സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരിക്ക്
ഹംഗറിയിലെ ഗ്യൂലയിൽ 1954ലാണ് ലാസ്ലോ ക്രാസ്നൊഹോർകായുടെ ജനനം. ഉത്തരാധുനിക സാഹിത്യകാരൻ എന്ന നിലയിൽ അറിയപ്പെട്ട അദ്ദേഹം 1985ൽ തൻ്റെ ആദ്യ നോവൽ 'സാൻ്റൻ്റംഗോ' മുതൽ തന്നെ ഹംഗറിയിൽ സെൻസേഷനായി മാറിയിരുന്നു. ഈ വർഷം പുറത്തിറങ്ങിയ 'ഹെർഷ്റ്റ് 07769' രാജ്യത്തെ സാമൂഹിക അസ്വസ്ഥതകളുടെ കൃത്യതയാർന്ന വിവരണം കൊണ്ട് സമകാലിക ജർമൻ നോവലായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
'ദ മെലങ്കളി ഓഫ് റെസിസ്റ്റൻസ്', 'വാർ ആൻഡ് വാർ', 'സെയ്ബോ ദേർ ബിലോ', 'ദ വേൾഡ് ഗോസ് ഓൺ', 'അനിമലിൻസൈഡ്' തുടങ്ങിയവയാണ് മറ്റ് പ്രമുഖ രചനകൾ. അന്ധതയുടെയും അനശ്വരതയുടെയും ലോകത്ത് സൗന്ദര്യത്തിന്റെയും കലാസൃഷ്ടിയുടെയും പങ്കിനെക്കുറിച്ച് ഫിബൊനാച്ചി ശ്രേണിയിൽ ക്രമീകരിച്ച 17 കഥകളുടെ ഒരു സമാഹാരമാണ് 'സീയോബോ ദേർ ബിലോ'.
