കോട്ടയം ജില്ല യുഡിഎഫ് ചെയര്മാന് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു ഇതോടെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും പിളർപ്പ്.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാർട്ടിയുടെ പേര്. എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നും സജി അറിയിച്ചു. കോട്ടയത്ത് കൺവൻഷൻ വിളിച്ചു ചേർത്താണ് സജിയുടെ പ്രഖ്യാപനം.കെ എം മാണിയുടെയും സി എഫ് തോമസിന്റെയും യഥാർഥ പിൻഗാമികൾ തങ്ങളാണെന്നും സജി പറഞ്ഞു.
റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാർ വെള്ളാപ്പള്ളിക്കാണ് ഞങ്ങളുടെ പിന്തുണ. സുസ്ഥിര കേന്ദ്രം സമൃദ്ധ കേരളം എന്ന മാണി സാറിന്റെ നയം ഞങ്ങൾ പിന്തുടരും. ബിജെപിയുടെ മുഴുവൻ ആശയങ്ങളോടും യോജിപ്പില്ലാത്ത കൊണ്ടാണ് ബിജെപിയിൽ ചേരാത്തത്.റബർ കർഷകർക്കു വേണ്ടിയാണ് എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
സജിക്ക് പിന്തുണയുമായി തുഷാർ വെള്ളാപ്പള്ളിയും പ്രഖ്യാപന ചടങ്ങിനെത്തി. ഇന്നത്തെ യഥാർഥ കേരള കോൺഗ്രസാണ് ഇവിടെ ഇരിക്കുന്നതെന്നും സജി എടുത്ത നിലപാടിൽ അഭിമാനമണ്ടെന്നും റബർ പ്രശ്നം അവസാനിപ്പിച്ചു കൊടുക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ സാധിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ഭാരവാഹികൾ
പാർട്ടിയുടെ ചെയർമാൻ: സജി മഞ്ഞക്കടമ്പിൽ
വർക്കിംഗ് ചെയർമാൻ: ദിനേശ് കർത്ത
വൈസ് ചെയർമാൻ: ബാലു ജി വെള്ളിക്കര
ജനറൽ സെക്രട്ടറി: പ്രസാദ് ഉരുളികുന്നം
യൂത്ത് ഫ്രണ്ട് ചെയർമാൻ: ജിജോ കൂട്ടുമ്മേക്കാട്ടിൽ