കേന്ദ്രമന്ത്രിസഭയിൽ പെട്രോളിയം വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി . ഹർദീപ് സിംഗ് പുരിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേരളത്തിന്റെയും പ്രത്യേകിച്ച് തൃശൂരിലെയും ജനങ്ങളോടുള്ള തന്റെ നന്ദി രേഖപ്പെടുത്തി.കേരളത്തെ ടൂറിസം ഡെസ്റ്റിനേഷൻ ആക്കും. പുതിയ ടൂറിസം സ്പോട്ടുകൾ കണ്ടെത്തും. അപകട രഹിതമായി തൃശൂർ പൂരം നടത്തും. സിനിമയും മന്ത്രിപദവും ഒരുമിച്ച് കൊണ്ടുപോകും. സിനിമ സെറ്റിൽ ഓഫീസ് പ്രവർത്തിക്കും , അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം പറയാനില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. കേരളത്തിനും രാജ്യത്തിനും ഗുണപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിനാണ് മുന്‍ഗണനയെന്ന് സ്ഥാനമേറ്റ ശേഷം ജോര്‍ജ് കുര്യന് പറഞ്ഞു. മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നും ന്യൂനപക്ഷകാര്യ സഹമന്ത്രി വ്യക്തമാക്കി.നരേന്ദ്രമോദി സർക്കാരിന്റെ 10 വർഷത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കാണ് താനും ശ്രമിക്കുകയെന്ന് ജോർജ് കുര്യൻ.