രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഏകദേശ കണക്കുകൾ പുറത്തുവിട്ടത്. അതുപ്രകാരം, ക്ലൗഡിയയുടെ പ്രധാന എതിരാളിയായിരുന്ന സൊചിതിൽ ഗാൽവേസിന് 26.6 ശതമാനം വോട്ടുകളാണ് നേടാനായത്. തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലുടനീളം ഷെയിൻബോമിന്റെ ജയം ഉറപ്പിച്ച മട്ടായിരുന്നു, വലിയ ഭൂരിപക്ഷവും പ്രവചിക്കപ്പെട്ടിരുന്നു. എക്സിറ്റ് പോളുകളിൽ ഉൾപ്പെടെ ഇവയെ അടിവരയിടുന്നതുമായിരുന്നു.
മെക്സിക്കോ സിറ്റിയുടെ മുൻ മേയറും 61-കാരിയുമായ ക്ലോഡിയ വിജയിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് അതോറിറ്റി ക്ലോഡിയയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബിസിനസുകാരിയായ സൊചിതിൽ ഗാൽവേസായിരുന്നു ക്ളോഡിയയുടെ മുഖ്യ എതിരാളി. സൊചിതിൽ ഗാൽവേസിനേക്കാൾ 30 ശതമാനം അധികം പോയിന്റാണ് ഇടതുപക്ഷ പാർട്ടിയായ മൊറേനയുടെ സ്ഥാനാർഥിയായ ക്ലോഡിയ നേടിയത്. മൊറേന പാർട്ടി സ്ഥാപകനായ ആൻഡ്രസ് മാനുവൽ ലോപ്പസിന്റെ വിശ്വസ്തയാണ് ക്ലോഡിയ. നിലവിലെ മെക്സിക്കൻ പ്രസിഡന്റാണ് ആൻഡ്രസ് മാനുവൽ ലോപ്പസ്.
ഒക്ടോബർ ഒന്നിന് ആൻഡ്രസ് സ്ഥാനമൊഴിഞ്ഞ് ക്ളോഡിയ പ്രസിഡന്റായി അധികാരമേൽക്കും. രാജ്യത്തെ ശക്തരായ നേതാക്കളിൽ ഒരാളായിരുന്നു, മെക്സിക്കൻ സിറ്റിയുടെ മേയർ കൂടിയായിരുന്ന ക്ലോഡിയ ഷെയിൻ ബോം. ആൻഡ്രസ് മാനുവൽ ലോപ്പസ് സിറ്റിയുടെ മേയറായിരുന്നപ്പോൾ പരിസ്ഥിതി സെറട്ടറിയായിരുന്നു ക്ലോഡിയ. 2018-ൽ അവർ മെക്സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായ ക്ലോഡിയ 2023-ൽ സ്ഥാനം ഒഴിഞ്ഞു.
കാലാവസ്ഥാ ശാസ്ത്രജ്ഞകൂടിയായ ക്ലോഡിയയ്ക്ക് എനർജി എൻജിനീയറിങ്ങിൽ ഡോക്ടറേറ്റുണ്ട്. കാലിഫോണിയയിലെ ഗവേഷണ കേന്ദ്രത്തിൽ മെക്സിക്കൻ ഊർജ ഉപഭോഗത്തെക്കുറിച്ച് ക്ലോഡിയ വർഷണങ്ങളോളം പഠനം നടത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളിൽ വിദഗ്ധ കൂടിയാണ് ക്ലോഡിയ.
മെക്സിക്കോയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ അക്രമാസക്തമായ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. മുപ്പതോളം സ്ഥാനാർഥികൾ കൊല്ലപ്പെടുകയും തങ്ങൾക്കനുകൂലമായ നേതാക്കളെ പ്രതിഷ്ഠിക്കാനുള്ള ക്രിമിനൽ സംഘങ്ങളുടെ പ്രവൃത്തിയുടെ ഭാഗമായി നൂറുകണക്കിന് സ്ഥാനാർത്ഥികൾ കൊഴിഞ്ഞുപോകുകയും ചെയ്തിരുന്നു.
