തെറ്റായ വിവരങ്ങൾ നൽകി തോക്ക് കൈവശംവച്ച കേസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി. തോക്ക് ലഭിക്കാനായി ലഹരിമരുന്ന് ഉപയോഗിക്കില്ലെന്ന തെറ്റായ പ്രസ്താവന നൽകി, ഇതുമായി ബന്ധപ്പെട്ട വ്യാജരേഖ ഹാജരാക്കി, അനധികൃതമായി തോക്ക് കൈവശം വച്ചു തുടങ്ങിയ മൂന്നു കുറ്റങ്ങളും ഹണ്ടർ ചെയ്തുവെന്ന് തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇതാദ്യമായാണ് നിലവിലെ പ്രസിഡന്റിന്റെ മകൻ ക്രിമിനൽക്കേസിൽ കുറ്റക്കാരനാകുന്നത്. ശിക്ഷ പിന്നീട് വിധിക്കും.
തോക്ക് നിയമങ്ങളുടെ ലംഘനത്തിന് മൂന്ന് ഫെഡറല്‍ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസില്‍ ഇനി ഹണ്ടര്‍ ബൈഡന് വിചാരണ നേരിടണം.അമേരിക്കയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തോക്ക് കൈവശം വെയ്ക്കാനാവില്ല. ഡെലവെയറിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കുറ്റപത്രം ഹണ്ടറിന് എതിരെ സമര്‍പ്പിച്ചത്.എന്നാൽ ആദ്യമായി തെറ്റ് ചെയ്യുന്നയാളെന്ന നിലയിൽ ശിക്ഷയിൽ ഇളവുണ്ടായേക്കുമെന്നാണ് സൂചന.