ഒ.ആർ. കേളു രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയുടെ ഭാഗമായി. മാനന്തവാടി എംഎൽഎയായ കേളു രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. കെ.രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലാണ് പട്ടികജാതി-പട്ടികവർഗ ക്ഷേമമന്ത്രിയായി കേളു ചുമതലയേൽക്കുന്നത്. രാജ്ഭവനിൽ വൈകീട്ട് നാലു മണിക്ക് നടന്ന ചടങ്ങിൽ സഗൗരവത്തിലാണ് കേളു സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായെത്തി. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പൗരപ്രമുഖരും ,ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിനെത്തി. ഗവര്‍ണറുടെ ചായ സത്ക്കാരത്തില്‍ പങ്കെടുത്തശേഷമാണ് മന്ത്രി ഒ.ആര് കേളു സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തത്. പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമ വകുപ്പാണ് കേളുവിന് നൽകിയിരിക്കുന്നത്.
ഒ.ആർ. കേളു എം.എൽ.എ.യുടെ പിതാവ് ഓലഞ്ചേരി രാമൻ, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആർ. രവി (അച്ചപ്പൻ), ഒ.ആർ. ലീല, ഒ.ആർ. ചന്ദ്രൻ, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയൽക്കാരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയിരുന്നു.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എം എൽ എമാർ സി പി ഐ എമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവാണ് കേളു.
സിപി ഐഎം വർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡൻറാണ് കേളു. 2016 ലാണ് ഒ ആര് കേളു ആദ്യം നിയമസഭയിലെത്തിയത്. തുടര്‍ച്ചയായ 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഒ ആര് കേളു. കുറിച്യ സമുദായത്തില്‍ നിന്നുള്ളയാളാണ് ഒ ആര് കേളു.
54കാരനായ ഒ.ആർ. കേളു വയനാട് കാട്ടിക്കുളം മുള്ളങ്കൊല്ലി സ്വദേശിയാണ്. തുടർച്ചയായ രണ്ടാംതവണയാണ് മാനന്തവാടിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2016ൽ യു.ഡി.എഫ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ 1307 വോട്ടിന് പരാജയപ്പെടുത്തിയാണ് ഒ.ആർ. കേളു നിയമസഭയിലെത്തിയത്. 2021ൽ 9282 വോട്ടിന് ജയലക്ഷ്മിയെ തന്നെ പരാജയപ്പെടുത്തി. വയനാട്ടിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രി കൂടിയാണ് കേളു.
വയനാട് ജില്ലയില്‍നിന്ന് സി.പി.എം. സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒ.ആര്. കേളു. ഒ.ആര്. കേളു, സംവരണ മണ്ഡലമായ മാനന്തവാടിയില്‍നിന്നുള്ള നിയമസഭാംഗമാണ്.
ജില്ലയിലും സംസ്ഥാനത്തും പട്ടികവര്‍ഗക്കാരെ പാര്‍ട്ടിയോടടുപ്പിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ 52-കാരന്റെ മന്ത്രിസഭാ പ്രവേശനം. ഇക്കഴിഞ്ഞ സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി കുറിച്യ സമുദായക്കാരനായ കേളു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാനും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗവുമാണ്.
രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000-ത്തില്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. പിന്നീട് 2005-ലും 2010-ലുമായി തുടര്‍ച്ചയായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 2015-ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം.
ശാന്തയാണ് ഭാര്യ. മക്കള്‍ മിഥുന, ഭാവന.
