![]() |
| Courtesy |
താരസംഘടനയായ എഎംഎംഎയുടെ കൊച്ചിയിലെ ഓഫീസ് ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് വെച്ച് വിരുതന്മാര്. ഇതിന് പിന്നില്‍ ആരെന്നത് വ്യക്തമല്ലെങ്കിലും പരസ്യം ഇതിനകം തന്നെ വൈറലായി.
വിലകേട്ടാല്‍ ഞെട്ടും. 20,000 രൂപ ‘അര്ജന്റ് സെയില്‍’ എന്ന് നല്‍കിക്കൊണ്ടാണ് ഇടപ്പള്ളിയിലുള്ള അമ്മ ഓഫീസിന്റെ ചിത്രങ്ങള്‍ ഒഎല്‍എക്സില്‍ പോസ്റ്റ് ചെയ്തത്. 20,000 സ്ക്വയര്‍ഫീറ്റിലുള്ള കെട്ടിടത്തില്‍ പത്ത് വാഷ്റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നല്‍കിയിട്ടുണ്ട്. മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങള്‍ക്കകം വില്പന പൂര്‍ത്തീകരിക്കണമെന്നും പരസ്യത്തില്‍ പറയുന്നു. മെയിൻറനൻസ് ചിലവായി കാണിച്ചിരിക്കുന്നത് 15 ലക്ഷം രൂപയാണ്. മൂന്നിലധികം കാറുകൾക്ക് പാർക്ക് ചെയ്യാം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
"കൂടെയുള്ള തെണ്ടികളുടെ കൈയിലിരിപ്പുകാരണം വിൽക്കുന്നു " എന്ന ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്.
