![]() |
Courtesy |
ശ്രീലങ്കയിലെ ആദ്യത്തെ ഇടത് സർക്കാർ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര ദിസനയാകെ.പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിൽ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയുടെ സാന്നിധ്യത്തിലാണ് ദിസനായകെ ചുമതലയേറ്റത്.
രാജ്യത്ത് നവോത്ഥാനത്തിന്റെ ഒരു പുതിയ യുഗം കൊണ്ടുവരാൻ നിങ്ങളേൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്യുന്നു, അതിലേക്കായി എല്ലാവരുടെയും കൂട്ടായ സംഭാവനകൾ പ്രതീക്ഷിക്കുന്നു -ദിസനായകെ പറഞ്ഞു.