![]() |
| Courtesy |
ഭാര്യയുടെ ബീച്ച് സന്ദർശനത്തിന് സ്വകാര്യതയൊരുക്കാൻ ഒരു സ്വകാര്യദ്വീപ് തന്നെ വാങ്ങി നൽകി ഭർത്താവ്. സമ്പന്നനായ ഭർത്താവ് തനിക്ക് സ്വകാര്യദ്വീപ് സമ്മാനിച്ച വിവരം ഇരുപത്തിയാറുകാരിയായ സൂദി അൽ നാദക് തന്നെയാണ് സാമൂഹികമാധ്യമപോസ്റ്റിലൂടെ അവകാശപ്പെട്ടിരിക്കുന്നത്. ദ്വീപിന്റെ വീഡിയോയും യുവതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നു.
"നിങ്ങൾ ബിക്കിനി ധരിക്കാൻ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭർത്താവ് നിങ്ങൾക്കൊരു ദ്വീപ് വാങ്ങിത്തന്നു", എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നിക്ഷേപം എന്നുകൂടി സൗദി കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് കൊല്ലം മുമ്പാണ് യുകെയിൽ നിന്നുള്ള സൂദിയും ദുബായിലെ ബിസിനസ്സുകാരനായ ജമാൽ അൽ നാദക്കും വിവാഹിതരായത്. ദുബായിലെ വിദ്യാഭ്യാസകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സോഷ്യൽമീഡിയ ഇൻഫ്ളുവൻസർ കൂടിയാണ് സൂദി. തന്റെ സ്വകാര്യജീവിതത്തിൽ നിന്നുള്ള വിശേഷങ്ങൾ സൂദി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്.ദ്വീപിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൂദി പങ്കുവെച്ചിട്ടില്ല. ഏഷ്യയിലാണെന്നും 50 മില്യൺ ഡോളർ (ഏകദേശം 400 കോടി രൂപ) വിലനൽകിയെന്നും സൂദി പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നു.
