![]() |
| Courtesy |
‘റഷ്യൻ ചാര തിമിംഗലം’ എന്നറിയപ്പെട്ട ചെറുതിമിംഗലത്തെ നോർവെയിൽ ചത്ത നിലയിൽ കണ്ടെത്തി. തെക്കുപടിഞ്ഞാറൻ നോർവേയിലെ റിസവികയ്ക്ക് സമീപമാണ് ജഡം കണ്ടെത്തിയത്. ഹവാൽദിമിർ എന്ന് പേരിട്ട ബെലൂഗ ഇനത്തിലെ തിമിംഗലമാണിത്. പല്ലുള്ള, തലയിൽ മെലൻ എന്ന വൃത്താകൃതിയുള്ള ഭാഗമുള്ള ചെറിയ തിമിംഗലങ്ങളാണ് ബെലൂഗ തിമിംഗലങ്ങൾ.നോര്‍വേയ്ക്ക് സമീപം കടലില്‍ ശനിയാഴ്ചയാണ് ഹ്വാള്‍ദിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്. നോര്‍വേയിലെ സ്റ്റാവഞ്ചര്‍ നഗരത്തിന് സമീപം റിസവിക ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ പിതാവും മകനുമാണ് ഹ്വാള്‍ദിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്.
2019ൽ ഈ തിമിംഗലത്തെ കണ്ടെത്തുമ്പോള്‍ അതിന്റെ മേലുണ്ടായിരുന്ന പടച്ചട്ടപോലുള്ള ബെൽറ്റിൽ (ക്യാറമ ഘടിപ്പിക്കാൻ രൂപകൽപ്പന ചെയ്ത വിധത്തിലുള്ള തുടൽ) ‘എക്യുപ്മെന്റ് ഫ്രം സെന്റ് പീറ്റേഴ്സ്ബർഗ്’ (റഷ്യൻ നഗരം) എന്ന് രേഖപ്പെടുത്തിയിരുന്നു. അന്നുമുതലാണ് ഈ തിമിംഗലം റഷ്യയുടെ ചാരൻ എന്നപേരിൽ ‘കുപ്രസിദ്ധി’യാർജിച്ചത്. എന്നാൽ റഷ്യയിത് തള്ളിക്കളയുകയുകയാണു ചെയ്തത്. മറ്റാരും തിമിംഗലത്തിന്റെ അവകാശവാദം ഉന്നയിച്ചു രംഗത്തു വരാതിരുന്നതോടെ ദുരൂഹത വർധിക്കുകയും ചെയ്തു.
![]() |
| Courtesy |
ഏകദേശം 1225 കിലോഗ്രാമോളം (2700 പൗണ്ട്) ഭാരവും 14 അടി നീളവുമുള്ള വെള്ളനിറത്തിലുള്ള കുഞ്ഞന്‍ തിമിംഗിലമാണ് ഹ്വാള്‍ദിമിര്‍.നോര്‍വീജിയന്‍ ഭാഷയില്‍ തിമിംഗിലം എന്നര്‍ഥം വരുന്ന 'ഹ്വാല്‍', റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ പേരിന്റെ ഭാഗമായ 'വ്ളാദിമിര്‍' എന്നീ വാക്കുകള്‍കൂട്ടിച്ചേര്‍ത്താണ് ചാരത്തിമിംഗിലത്തിന് ഹ്വാള്‍ദിമിര്‍ എന്ന പേര് നല്‍കിയത്. അതേസമയം, റഷ്യ ഹ്വാൾദിമിറിന്റെ ഉടമസ്ഥത ഏറ്റെടുക്കാത്തതിനാൽ ഇത് ചാരത്തിമിംഗിലമാണോ എന്ന കാര്യം ഇപ്പോഴും പൂർണമായി ചുരുളഴിയാത്ത രഹസ്യമാണ്.
തണുത്തുറഞ്ഞ ആർട്ടിക് സമുദ്രത്തിൽ കാണപ്പെടുന്നതരം ബെലൂഗ വിഭാഗത്തിൽപ്പെടുന്ന തിമിംഗലമായിട്ടുകൂടി അവയിൽനിന്നു വിഭിന്നമായി മനുഷ്യരുടെ സാന്നിധ്യം വാൽദിമിറിനെ ഭയപ്പെടുത്തിയിരുന്നില്ല. മനുഷ്യരുടെ സാന്നിധ്യമുള്ളയിടങ്ങളിൽ കഴിയുന്നതിന് വാൽദിമിറിനു പ്രശ്നങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മനുഷ്യരുമായി അടുത്തിടപഴകുന്ന തരത്തിൽ കൂട്ടിൽ കഴിഞ്ഞിട്ടുണ്ടാകാമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.
മറ്റ് ബെലൂഗ തിമിംഗിലങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യരോട് അടുത്തിടപഴകിയിരുന്നു ഹ്വാള്‍ദിമിര്‍. സാധാരണയായി ബെലൂഗകള്‍ ഉണ്ടാകാറുള്ള ഇടങ്ങള്‍ക്ക് പകരം കടലില്‍ മനുഷ്യര്‍ കൂടുതലായെത്തുന്ന ഭാഗത്താണ് ഹ്വാള്‍ദിമിര്‍ പതിവായി ചുറ്റിക്കറങ്ങിയിരുന്നത്. 2019-ല്‍ ഒരു സ്ത്രീയുടെ ഐഫോണ്‍ കടലില്‍ വീണപ്പോള്‍ അത് കടിച്ചെടുത്ത് തിരികെ നല്‍കിയതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് ഹ്വാള്‍ദിമിര്‍. ഇതിന്റെ വീഡിയോ അക്കാലത്ത് വൈറലായിരുന്നു.ഏറെക്കാലം പൂട്ടിയിട്ടതായുള്ള ലക്ഷണങ്ങൾ ഹവാൽദിമിറിന്റെ സ്വഭാവത്തിൽ ഉണ്ടായിരുന്നെന്ന് ഈ രംഗത്തെ വിദഗ്ധരും ആക്ടിവിസ്റ്റുകളും അന്ന് നിഗമനത്തിലെത്തിയിരുന്നു. നോർവേയിൽ മാത്രം ആയിരക്കണക്കിന് പേർക്ക് ഹവാൽദിമിർ പ്രിയങ്കരനായിരുന്നു.
ഹ്വാള്‍ദിമിറിനെ സ്നേഹിക്കുന്ന നിരവധി പേരാണ് അവന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മറൈന്‍ മൈന്‍ഡ് എന്ന സ്ഥാപനമാണ് ഹ്വാള്‍ദിമിറിനെ സംരക്ഷിച്ചുവന്നിരുന്നത്. അവന്റെ മരണം തന്റെ ഹൃദയം തകര്‍ത്തുവെന്ന് മറൈന്‍ മൈന്‍ഡിന്റെ സ്ഥാപകന്‍ സെബാസ്റ്റ്യന്‍ സ്ട്രാന്‍ഡ് പറഞ്ഞു. അതേസമയം, ഹ്വാള്‍ദിമിറിന് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മരണകാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

