![]() |
| Courtesy |
സാങ്കേതിക തകരാര്‍ മൂലം തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ മൂന്ന് മണിക്കൂറിലേറെയായി ആകാശത്ത് ആശങ്ക സൃഷ്ടിച്ചിരുന്ന വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം എയർ ഇന്ത്യയുടെ ട്രിച്ചി–ഷാർജ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. വൈകിട്ട് 5.40നാണു ട്രിച്ചി വിമാനത്താവളത്തിൽനിന്നു വിമാനം പുറപ്പെട്ടത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളായിരുന്നു.
സാങ്കേതിക തകരാറുണ്ടായതിന് പിന്നാലെ ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. തുടർന്നു 20 ആംബുലൻസുകളും 18 ഫയർ എൻജിനുകളും സജ്ജമാക്കിയിരുന്നു. വിമാനത്തിന്റെ ലാൻഡിങ് ഗിയറിന് പ്രശ്നങ്ങൾ നേരിട്ടതായാണു വിവരം. ഇന്ധനം ചോർത്തി കളയാൻ വിമാനം ആകാശത്ത് വട്ടമിട്ടു. 8.15 ഓടെ വിമാനം ട്രിച്ചിയിൽ ഇറക്കി. 8.20ന് ഷാർജയിൽ എത്തേണ്ടതായിരുന്നു വിമാനം.
ട്രിച്ചിയിൽ ഇന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിംഗ് ഗിയർ പ്രശ്നത്തെ തുടർന്നാണ് താഴെയിറങ്ങാൻ പറ്റാതെ ആകാശത്ത് വട്ടമിട്ട് പറന്നത്. വിമാനം ഇടിച്ചിറക്കാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു.ട്രിച്ചിയിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ തന്നെ ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് ശ്രദ്ധയിൽ പെടുകയായിരുന്നു. എന്നാൽ തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ്ങിന് ശ്രമിച്ചത്.
ഇടിച്ചിറക്കുമ്പോൾ അപകടം ഒഴിവാക്കുന്നതിനായി ഇന്ധനം കുറക്കുന്നതിൻ്റെ ഭാഗമായി 16 ഓളം തവണ വിമാനം ആകാശത്ത് വട്ടമിട്ട് പറത്തിയിരുന്നു. സ്ഥലത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.വിമാനത്തിന്റേത് എമര്‍ജന്‍സി ലാന്‍ഡിംഗ് അല്ലെന്നും സാങ്കേതിക തകരാര്‍ മൂലമുണ്ടായ സുരക്ഷിത ലാന്‍ഡിംഗ് ആണെന്നും സിഐഎസ്എഫ് സ്ഥിരീകരിച്ചു. വിമാനത്തിലുള്ള ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
