ബോംബെ ഐഐടി പ്രൊഫസര്‍ ചേതന്‍ സിങ്ങ് സോളങ്കി സോഷ്യൽ മീഡിയയിൽ ചർച്ചയാകാൻ കാരണം അദ്ദേഹത്തിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കീറിയ സോക്സ് ധരിച്ച് ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരിക്കുന്ന ചിത്രമാണത്. ഐഐടിയിലെ പ്രൊഫസറായിട്ടും ഒരു പുതിയ സോക്സ് വാങ്ങാത്തതെന്തേ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഈ വൈറൽ ചിത്രത്തിന് താഴെ പലരും കുറിച്ചത്. ഇതോടെ ചോദ്യങ്ങൾക്ക് പ്രൊഫസർ ചേതൻ തന്നെ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.
‘എൻ്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ഞാൻ ഏറ്റവും മികച്ച ഗാഡ്ജെറ്റുകൾ ഉപയോഗിച്ചേക്കാം, എന്നാൽ എൻ്റെ കാർബൺ ഫൂട്ട്പ്രിൻ്റുകൾ കുറയ്ക്കുന്നതിന് ഏറ്റവും കുറഞ്ഞ അളവിലുള്ള മെറ്റീരിയൽ ഉപയോഗിക്കാനാണ് എൻ്റെ ശ്രമം.കീറിയ സോക്സ് തന്നെയാണ് ചിത്രത്തിലിനുള്ളത്. പുതിയത് വാങ്ങാൻ പണവും കഴിവും ഇല്ലാഞ്ഞിട്ടല്ല. എന്നാല്‍ പ്രകൃതിയ്ക്ക് അങ്ങനെയല്ല. പ്രകൃതിയിൽ എല്ലാം പരിമിതമാണ്.’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം.
അദ്ദേഹത്തിന്റെ ഈ മറുപടിയും ഇപ്പോൾ വലിയ ചർച്ചയാകുന്നുണ്ട്. പാരിസ്ഥിതികമായ തത്വ ചിന്തയിലൂന്നിയ അദ്ദേഹത്തിന്റെ നിലപാടിന് വലിയ കൈയ്യടി ആണ് കിട്ടിയത്.
