![]() |
| Courtesy |
വയനാട് ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരി മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന എക്സിക്യൂട്ടീവിന്റെ ശുപാർശ കൗൺസിൽ അംഗീകരിച്ചു. ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.
കര്‍ഷക പോരാട്ട നേതാവാണ് സത്യന് മൊകേരിയെന്നും കര്‍ഷക പോരാട്ടം നടക്കുന്ന കാലത്ത് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കര്‍ഷക നേതാവിനെയാണ് എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. സത്യന് മോകേരിയുടെയും ബിജി മോളുടെയും പേരുകളാണ് മണ്ഡലത്തില്‍ പ്രധാനമായും പരിഗണിച്ചിരുന്നത്.
ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നത് എന്ന് പ്രഖ്യാപത്തിന് ശേഷം സത്യൻ മൊകേരി പറഞ്ഞു. മുൻപ് 2014 ഉള്ള അനുഭവങ്ങൾ ശക്തമാണ്. മുൻപ് വയനാട്ടിൽ മത്സരിച്ചപ്പോൾ 20400 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. അതു മനസ്സിൽ വച്ചുകൊണ്ട് ജയിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇത്തവണത്തെ മത്സരം. പ്രിയങ്ക ഗാന്ധി പരാജയപ്പെടും. ഇന്ദിരാ ഗാന്ധി, രാഹുൽഗാന്ധി, കെ കരുണാകരൻ എല്ലാവരും പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
