![]() |
| Courtesy |
ഇനി നമുക്ക് വാട്സാപ്പ് സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യുകയും സ്റ്റാറ്റസുകളില്‍ പ്രൈവറ്റ് മെന്‍ഷന്‍ നല്‍കുകയും ചെയ്യാം. സ്റ്റാറ്റസിന് താഴെ കാണിക്കുന്ന ഹാര്‍ട്ട് ഇമോജിയില്‍ തൊട്ടാല്‍ ആ സ്റ്റാറ്റസ് ലൈക്ക് ചെയ്തു എന്നര്‍ഥം. നമ്മള് ഇന്‍സ്റ്റഗ്രാം സ്റ്റോറി ലൈക്ക് ചെയ്യുന്നതുപോലെത്തന്നെയാണ് ഇതും. സ്റ്റാറ്റസ് ഇട്ട വ്യക്തിക്ക് മാത്രമേ ആരെല്ലാം ലൈക്ക് ചെയ്തു എന്നറിയാന്‍ കഴിയൂ.ഇതോടെ സ്റ്റാറ്റസ് സീനായ യൂസര്‍മാരുടെ പേരിനൊപ്പം ലൗ ഐക്കണ്‍ പ്രത്യക്ഷപ്പെടും. ലൈക്കിന് പുറമെ മറ്റ് കമന്റുകള്‍ രേഖപ്പെടുത്താനുള്ള ഓപ്ഷനില്ല
പ്രൈവറ്റ് മെന്‍ഷന്‍ സൗകര്യം ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത നല്കുന്ന ഫീച്ചറാണ്. നമ്മള് ടാഗ് ചെയ്ത ആള്‍ക്ക് മാത്രമേ മെന്‍ഷന്‍ ചെയ്തുവെന്ന് അറിയാന്‍ കഴിയൂ. അയാള്‍ക്ക് മാത്രമായി നമ്മുടെ സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള ആളുകളെയാണ് ടാഗ് ചെയ്യാന്‍ കഴിയുക. ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് സ്റ്റോറികളില്‍ നമ്മള് സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നതുപോലെയാണ് വാട്സാപ്പിന്റെ ഈ പുതിയ ഫീച്ചറും. അതേസമയം ഈ ഹാര്‍ട്ട് ഐക്കണിന് മറുപടി നല്കാന് സ്റ്റാറ്റസിന്റെ ഉടമയ്ക്ക് കഴിയില്ല.
