![]() |
| Courtesy |
‘ഇസ്രായേല്‍ ആക്രമണത്തില്‍ ഞാന്‍ കൊല്ലപ്പെട്ടാല്‍ നിങ്ങളാരും വിലപിക്കരുത്. നിങ്ങള്‍ കരഞ്ഞാല്‍ എന്റെ ആത്മാവ് വേദനിക്കും. എന്റെ പോക്കറ്റ് മണി സഹോദരന് അഹ്മദിനും അടുത്ത ബന്ധു റഹാഫിനും വീതിച്ചു നല്‍കണം. കളിപ്പാട്ടങ്ങള്‍ മറ്റൊരു ബന്ധുവായ ബത്തൂലിന് കൊടുക്കണം. അവസാനമായി ഒന്നുകൂടി, അഹമ്മദിനെ ഒരിക്കലും ശകാരിക്കരുത്. എന്റെ ആഗ്രഹം നിങ്ങള്‍ നടപ്പാക്കുകയും വേണം’.ഗസ്സയില്‍ കൊല്ലപ്പെട്ട പത്ത് വയസ്സുള്ള ബാലിക റഷ അല്‍ അരീര്‍ സ്വന്തം കൈപ്പടയില്‍ തയാറാക്കിയ വില്‍പത്രത്തിലാണ് ഇങ്ങനെയൊരു ഒസ്യത്തുള്ളത്.
ജൂതന്മാരുടെ ആക്രമത്തിൽ ഗസ്സയില്‍ കൊല്ലപ്പെട്ട നിരവധി കുട്ടികളുടെ ജീവിതാനുഭവങ്ങളുടെ നേര്‍ചിത്രമാണ് ഈ കയ്യക്ഷരങ്ങളില്‍ തെളിയുന്നത്. സെപ്റ്റംബര്‍ 30ന് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തിലാണ് റഷയും സഹോദരന് അഹ്മദും കൊല്ലപ്പെട്ടത്.അവരുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് വില്പത്രം കണ്ടെത്തിയത്.
മാസങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ നടത്തിയ ആക്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരാണ് റഷയും സഹോദരനും. അന്ന് തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ അവള് തന്റെ വില്പത്രം ബാക്കിയാക്കി വിധിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു........ അന്ന് രക്ഷപ്പെട്ടെങ്കിലും അവരുടെ ജീവിതം നരകതുല്യമായിരുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം!
