മനുഷ്യരാശി വലിയൊരു യാത്രയ്ക്ക് ഒരുങ്ങുകയാണ്.035-ഓടെ ചൊവ്വയില്‍ മനുഷ്യരെ എത്തിക്കാന്‍ ലക്ഷ്യമിട്ട് നാസ. ചൊവ്വയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ജീവന്റെ സാധ്യതകള്‍ തേടാനുമാണ് ദൗത്യം. 402 ദശലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ട് ആറു മുതല്‍ ഏഴ് മാസം വരെ യാത്രചെയ്താവും ചൊവ്വയില്‍ എത്തുക.
സഞ്ചാരികളുടെ ജീവിതത്തിലെ ഏകദേശം 2 വർഷത്തോളം അപഹരിക്കുന്ന യാത്ര.നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് ഏജൻസി (നാസ)യാണ് നമ്മുടെ ഏറ്റവും അടുത്ത അന്യഗ്രഹ അയൽക്കാരനായ ചൊവ്വയിലേക്ക് ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ അയയ്ക്കാൻ പദ്ധതിയിടുന്നത്.
ചൊവ്വയുടെ ഉപരിതലത്തില്‍ 500 ദിവസം ബഹിരാകാശയാത്രികര്‍ താമസിക്കും. ഈ സമയംകൊണ്ട് ചൊവ്വയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.
ദൗത്യത്തെക്കുറിച്ച് പദ്ധതി തയ്യാറാക്കാനായി വിദഗ്ധ സംഘത്തിന് നാസ രൂപം നല്കി. ഹ്യൂമന്‍ എക്സ്പ്ലോറേഷന്‍ ഓഫ് മാര്‍സ് സയന്‍സ് അനാലിസിസ് ഗ്രൂപ്പ് എന്ന പേരിലാണ് സംഘം. ചൊവ്വ ഗ്രഹത്തിലെ പര്യവേഷണത്തില്‍ മനുഷ്യദൗത്യംകൊണ്ട് ശേഖരിക്കേണ്ട വിവരങ്ങള്‍ക്ക് സമിതി അന്തിമരൂപം നല്കി.
ഭൂമിയുടെ അയൽപക്കത്തുള്ള ചുവന്നഗ്രഹം സത്യം പറഞ്ഞാൽ ഒരു മരുഭൂമിയാണ്. ഇരുമ്പ് ഓക്സൈഡിന്റെ അംശം കലർന്ന മണ്ണിനാൽ ചുവപ്പുനിറം പൂണ്ട, ഭൂമിയുടെ പകുതി മാത്രം വലുപ്പമുള്ള വളരെ നേർത്ത അന്തരീക്ഷമുള്ള ഗ്രഹമാണ് ചൊവ്വ. ഇതിന്റെ ഇംഗ്ലിഷ് പേരായ മാർസ് ലഭിച്ചത് റോമൻ ഐതിഹ്യത്തിലെ യുദ്ധദേവതയിൽ നിന്നാണ്.
മാറിമറിയുന്ന കാലാവസ്ഥയും ധ്രുവപ്രദേശത്തു മഞ്ഞുമൂടികളും മലയിടുക്കുകളും നിർജീവ അഗ്നിപർവതങ്ങളുമെല്ലാം ചൊവ്വയിലുണ്ട്. ഗ്രഹമധ്യഭാഗത്ത് 20 ഡിഗ്രി സെൽഷ്യസാണു താപനിലയെങ്കിൽ, ധ്രുവപ്രദേശങ്ങളിലേക്കെത്തുമ്പോൾ –140 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നതാണ് ഗ്രഹത്തിന്റെ താപനില. ഗ്രഹത്തിന്റെ ഭൂതകാലത്ത് ചൊവ്വ വളരെ സജീവമായിരുന്നെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. സൗരയൂഥത്തിൽ മെർക്കുറി കഴിഞ്ഞാൽ വലുപ്പം കൊണ്ട് കുഞ്ഞനാണു ചൊവ്വ. 6791 കിലോമീറ്ററാണ് ഇതിന്റെ വ്യാസം.