ഫ്ലാഷ് ബാക്ക് ; ഒരു യുവതി, തന്നെക്കാൾ ഇരട്ടിയിലധികം പ്രായമുള്ള പുരുഷനെ വിവാഹം കഴിക്കുന്നു. അങ്ങനെയിരിക്കേ, വർഷങ്ങൾക്കുശേഷം ഈ യുവതി മറ്റൊരു പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നു. അവർ ഇരുവരും തമ്മിൽ പിരിയാനാവാത്ത വിധത്തിൽ ബന്ധം വളരുന്നു. തുടർന്ന് യുവതി, ഭർത്താവിനോട് സമ്മതം വാങ്ങി അവളെക്കൂടി തങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് കൂടെക്കൂട്ടുന്നു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേരടങ്ങിയ ദാമ്പതികളോ? അതെങ്ങനെ പ്രായോഗികമാകും എന്ന് അദ്ഭുതപ്പെടുന്നവരുണ്ടോ? സംഭവം സത്യമാണ്. പരസ്പര കരാറിലാണ് ആ ദാമ്പത്യം മുന്നോട്ടുപോവുന്നത്.ബ്രസീലിലാണ് സംഭവം.
വർത്തമാനകാലത്തിലേക്ക് വന്നാൽ ഏഴു വർഷം മുൻപ്, അന്ന് ഇരുപത്തിനാലുകാരിയായിരുന്ന ദെബോറയെ അൻപത്തിനാലുകാരനായ ആൻഡേഴ്സൺ വിവാഹം ചെയ്യാൻ തീരുമാനിച്ചു. ദെബോറയ്ക്കിന്ന് 31 ആണ് പ്രായം, ആൻഡേഴ്സന് അറുപത്തൊന്നും. ഇരുവരുടെയും ഏഴുവർഷത്തെ സന്തോഷപൂർണമായ ദാമ്പത്യ യാത്രയ്ക്കിടെ, ദെബോറയ്ക്ക് ലൂയിസ മർക്കാട്ടോ എന്ന ഇരുപത്തെട്ടുകാരിയായ കൂട്ടുകാരിയെക്കിട്ടി. ഈ സൗഹൃദം അവരുടെ ദാമ്പത്യ ജീവിതത്തിൽ കാതലായ മാറ്റം കൊണ്ടുവന്നു.
ലൂയിസയെ പിരിഞ്ഞ് കഴിയുക അസാധ്യമായതോടെ, ദെബോറ ഭർത്താവ് ആൻഡേഴ്സന് മുൻപിൽ പരിഹാരം നിർദേശിച്ചു. തങ്ങളുടെ ദാമ്പത്യജീവിതത്തിലേക്ക് അവളെക്കൂടി ചേർത്തുകൂടെ എന്നായിരുന്നു അഭ്യർഥന. ഭർത്താവ് സന്തോഷത്തോടെ അവളുടെ ആഗ്രഹത്തിനൊപ്പം നിന്നു. മൂവരും ഒരു കുടുംബമായാണ് ഇപ്പോൾ കഴിയുന്നത്. മൂന്നുപേരും ചേർന്ന് ഒരു ഹണിമൂൺ പ്ലാനുണ്ടെന്നും റിപ്പോർട്ടുണ്ട്.
ദമ്പതികൾക്കെതിരേ വലിയ തരത്തിലുള്ള എതിർപ്പുകൾ ഉയരുന്നുണ്ടെങ്കിലും അവർ അത് കാര്യമാക്കുന്നില്ല. 'ഈ വിവാഹം വ്യക്തികൾ എന്ന നിലയ്ക്ക് ഞങ്ങൾ രണ്ടുപേർ മാത്രമുള്ളതല്ല, മറിച്ച് ഞങ്ങൾ മൂന്നുപേരും കെട്ടിപ്പടുത്ത ഒരു ബന്ധമാണ്' എന്നാണ് ദെബോറ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. അതേസമയം ദെബോറയ്ക്ക് നേരത്തെ നിലനിന്ന ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. ഇനി കുടുംബം വിപുലപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് അവർ വ്യക്തമാക്കുന്നു. മറിച്ച് നിലവിലെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തുന്നതിനാണ് പ്രാമുഖ്യം നൽകുന്നതെന്നും ദെബോറ പറഞ്ഞു.
'ലൂയിസയെ കണ്ടതു മുതൽ ഞങ്ങൾക്കിടയിലെ ബന്ധം പൊടുന്നനെ വളർന്നു. അത് അവഗണിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതോടെ ഞങ്ങൾ ഞങ്ങൾക്കുവേണ്ടി ഞങ്ങളുടേതായ ഒരു നിയമമുണ്ടാക്കി. വ്യക്തികളെന്ന നിലയ്ക്ക് ഈ വിവാഹം ഞങ്ങൾ രണ്ടുപേർ മാത്രമുള്ളതല്ല, മറിച്ച് ഞങ്ങൾ മൂന്നുപേരും കെട്ടിപ്പടുത്ത ഒരു ബന്ധമാണ്. വിമർശനങ്ങളും വെല്ലുവിളികളും നേരിടേണ്ടിവരുമെന്ന് അറിയാമായിരുന്നെങ്കിലും ഞങ്ങളുടെ സ്നേഹം സത്യമാണ് എന്ന് പ്രകടിപ്പിക്കാനായി ഞങ്ങൾ വിവാഹാഘോഷം നടത്താൻ തീരുമാനിച്ചു. ഈ തീരുമാനത്തിൽ ഞങ്ങൾ സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അടുത്ത കുടുംബങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്'- ദെബോറ പറഞ്ഞു.
അതേസമയം ദാമ്പത്യബന്ധത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് മൂന്നുപേരും ചേർന്ന് ചില പ്രത്യേക നിയമങ്ങൾ ഉൾച്ചേർത്ത് ഒരു കരാറുണ്ടാക്കിയിട്ടുണ്ട്. ഭർത്താവ് ആൻഡേഴ്സൺ, രണ്ടുപേർക്കും ഒരേ അളവിലുള്ള പരിഗണന നൽകണമെന്നതാണ് ഒന്ന്. മറ്റൊന്ന്, ഒരുമിച്ച് വരുന്ന യാത്രകളെക്കുറിച്ചാണ്. ആദ്യ ഭാര്യ എന്ന നിലയിൽ ദെബോറയ്ക്കായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം. യാത്രാസ്ഥലം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിക്കുന്നതിലും അവസാന വാക്ക് ദെബോറയുടേതായിരിക്കും. കൂടാതെ പ്രതിമാസം ഓരോരുത്തർക്കുമൊപ്പം പത്തുതവണയെങ്കിലും ലൈംഗിബന്ധം സൂക്ഷിക്കാൻ ആൻഡേഴ്സൻ ബാധ്യസ്ഥനാണെന്നും കരാറുണ്ട്. നിയമങ്ങളിലെ പുനരവലോകനത്തിനും വേണമെങ്കിൽ മാറ്റിത്തിരുത്തലുകൾക്കുമായി ഓരോ മാസവും നിർബന്ധിത മീറ്റിങ്ങുമുണ്ടാകുമെന്നും കരാർ വ്യവസ്ഥ ചെയ്യുന്നു.
~2.jpg)