ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് പാർട്ടിയിൽനിന്ന് അപമാനം നേരിട്ടെന്നതടക്കമുള്ള സന്ദീപിന്റെ വാക്കുകളിൽ സുരേന്ദ്രൻ അതൃപ്തി പ്രകടിപ്പിച്ചു. കാത്തിരുന്ന് കാണാം എന്നായിരുന്നു ഇതേക്കുറിച്ച് കെ.സുരേന്ദ്രൻ പ്രതികരിച്ചത്.
മുങ്ങുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമോ എന്നായിരുന്നു സരേന്ദ്രന്റെ മറുചോദ്യം. മുങ്ങുന്ന കപ്പലാണ് സി.പി.എമ്മും കോൺഗ്രസും. സന്ദീപ് വാര്യർ എവിടെ വരെ പോകും എന്നു നോക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.എന്ത് ചെയ്യണമെന്ന് പാര്‍ട്ടിക്ക് അറിയാമെന്നും ശ്രദ്ധ തിരിക്കാന്‍ നോക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരും പാര്‍ട്ടിക്ക് അതീതരല്ല. എവിടെ വരെ പോകുമെന്ന് നോക്കാം. ഓരോരുത്തര്‍ക്കും എവിടെ വരെ പോകാന്‍ സാധിക്കും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിരീക്ഷിക്കുകയാണ്. പ്രധാനപ്പെട്ട കാര്യം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ്. സന്ദീപിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു മറുപടി. എം ബി രാജേഷ് സ്വന്തം പാര്ട്ടിക്കാര് ഇവിടെ നടത്തുന്ന പ്രവര്‍ത്തിയെന്താണെന്ന് ആദ്യം അന്വേഷിക്കട്ടെ. യാതൊരു ആശങ്കയുമില്ല. 23ന് ഫലം വന്ന ശേഷം വിശദമായി പ്രതികരിക്കാം.സ്വന്തം അമ്മയുടെ അന്ത്യകര്‍മ്മത്തിന്റെ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് സമയത്തല്ല ഇത്തരം പരാതികൾ പറയേണ്ടത്. മാധ്യമശ്രദ്ധയും വീരപരിവേഷവുമൊക്കെ എത്ര ദിവസമുണ്ടാകും. നാളെ എല്ലാവരും ഉപേക്ഷിക്കും. തെരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട മര്യാദ ഫേസ്ബുക്ക് പോസ്റ്റിൽ കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.പാർട്ടി ഒരുകാലത്തും സന്ദീപിനെ അവഗണിച്ചിട്ടില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. താൻ വയനാട്ടിൽ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പിന്റെ എല്ലാ ചുമതലയും ഏൽപിച്ചത് സന്ദീപിനെയായിരുന്നു. പ്രധാനപ്പെട്ട ചാനലുകളിലെല്ലാം അദ്ദേഹത്തെ ചർച്ചക്ക് അയച്ചതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.