![]() |
| Courtesy |
പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി. നവംബർ 13ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് ഇരുപതിലേക്കാണ് മാറ്റിയത്. കൽപാത്തി രഥോത്സവം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. നേരത്തെ മുന്നണികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷനെ സമീപിച്ചിരുന്നു.
തൃശ്ശൂർ ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നവംബര്‍ 13 ന് തന്നെ നടക്കും. പാലക്കാടിനു പുറമേ, പഞ്ചാബിലെ നാലും ഉത്തര്‍പ്രദേശിലെ ഒമ്പതും മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പും നവംബര്‍ 20 ലേക്ക് മാറ്റിയിട്ടുണ്ട്. വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല. നവംബര്‍ 13 മുതല്‍ 15 വരെയാണ് കല്പാത്തി രഥോത്സവം.
