![]() |
| Courtesy |
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് ഉജ്ജ്വല വിജയം. 538 ഇലക്ടറൽ വോട്ടുകളിൽ അധികാരത്തിലെത്താൻ അവശ്യമായ 270 എന്ന മാന്ത്രിക സംഖ്യ ട്രംപ് മറികടന്നു. 277 ഇലക്ടറൽ വോട്ടുകൾ ട്രംപ് ഇതുവരെ നേടിയിട്ടുണ്ട്.നിർണ്ണായകമായ സ്വിങ് സ്റ്റേറ്റ്സിലടക്കം ട്രംപിന് മികച്ച ജയം നേടാനായി.
നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്.അമേരിക്കൻ ചരിത്രത്തിൽ ഒരിക്കൽ തോൽവി അറിഞ്ഞ പ്രസിഡന്റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വർഷങ്ങൾക്കുശേഷം ആദ്യമാണ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാമ്പ് വിജയാഘോഷം തുടങ്ങി.
