അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം.വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മൂന്ന് സ്വിങ് സ്റ്റേറ്റുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നേറുന്നു. രണ്ടു സംസ്ഥാനങ്ങളിൽ കമല ഹാരിസ് മുന്നിലാണ്. വിസ്കോൻസെൻ, ജോർജിയ, നോർത്ത് കാരോലൈന എന്നിവിടങ്ങളിൽ ട്രംപും പെൻസിൽവേനിയ, മിഷിഗൻ എന്നിവിടങ്ങളിൽ കമലയുമാണ് മുന്നേറുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വിങ്ങ് സ്റ്റേറ്റുകളിലെ വിജയം നിർണായകമാണ്. ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സർവേകൾ. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്സ്. സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നത്. അതേസമയം, ഇതുവരെ പുറത്തുവന്ന ഫലസൂചനകൾ ട്രംപിന് അനുകൂലമാണ്.
ഇലക്ടറൽ വോട്ടുകളിൽ വ്യകതമായ ലീഡ് നിലനിർത്തി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഇരുപത് സംസ്ഥാനങ്ങളിൽ വിജയിച്ച് 198 ഇലക്ടറൽ വോട്ടുകളാണ് ഇതുവരെ ഡൊണാൾഡ് ട്രംപ് നേടിയത്. അതേസമയം, ഏഴിടത്ത് വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് ഇതുവരെ നേടാനായത് 112 ഇലക്ടറൽ വോട്ടുകളാണ്.
മിസൗരി, ടെക്സാസ്, വ്യോമിങ്, നോർത്ത് ഡെക്കോട്ട, സൗത്ത് ഡെക്കോട്ട, ലൂസിയാന, നെബ്രാസ്ക, അർക്കൻസാസ്, ഒക്ലഹോമ, മിസ്സിസിപ്പി, അലബാമ, ഫ്ലോറിഡ, സൗത്ത് കരോലിന, ടെന്നസി, ഇന്ത്യാന, കെൻടക്കി, വെസ്റ്റ് വെർജീനിയ, ഉട്ടാ, മൊണ്ടാന, ഒഹിയോ എന്നീ സംസ്ഥാനങ്ങളിലാണ് ഡൊണാൾഡ് ട്രംപ് വിജയിച്ചത്. അഞ്ചിടത്ത് കമല ഹാരിസും വിജയിച്ചിട്ടുണ്ട്. കോളറാഡോ, ഇല്ലിനോയ്സ്, ന്യൂയോർക്ക്, കണക്ടികട്, മേരിലാൻ്റ്, മസാച്ചുസെറ്റ്സ്, വെർമോണ്ട്, റോഡ് ഐലൻ്റ്, ന്യൂ ജേഴ്സി, ദെലാവെയർ എന്നിവിടങ്ങളിലാണ് കമല ഹാരിസ് വിജയിച്ചത്.