![]() |
| Courtesy |
ജൂത രാഷ്ട്രം ഗാസയിൽ വംശഹത്യ നടത്തുന്ന വേളയിൽ ചരിത്രത്തിൽ ആദ്യമായി പലസ്തീൻ അംബാസഡറെ അംഗീകരിച്ച് അയർലാൻഡ്. പൂർണരീതിയിൽ അംബാസഡറെ നിയമിച്ചതായി അയർലൻഡ് അറിയിച്ചു. ഈ വർഷമാദ്യം പലസ്തീൻ രാഷ്ട്രത്തെ അയർലാൻഡ് ഔദ്യോഗികമായി അംഗീകരിച്ചിരുന്നു
അയർലാൻഡിലേക്കുള്ള പലസ്തീൻ മിഷൻ മേധാവി ജിലാൻ വഹ്ബ അബ്ദൽ മജിദ് ആണ് അംബാസഡറായത്. ഗാസയും അധിനിവേശിത വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന പരമാധികാരവും സ്വതന്ത്രവുമായ ഒരു രാഷ്ട്രമായി ആണ് അയർലാൻഡ് പലസ്തീനെ അംഗീകരിച്ചത്.മെയ് മാസത്തിലായിരുന്നു ഈ പ്രഖ്യാപനം. സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു.
