നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ്, ജയസൂര്യ അടക്കമുള്ള നടൻമാർക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു. എന്നാൽ ആ തീരുമാനം മാറ്റുകയാണെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നുമാണ് നടി ഇപ്പോൾ വ്യക്തമാക്കിയത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്.ഐ.ടി നടപടികളുമായി സഹകരിക്കുമെന്നും നടി കൂട്ടിച്ചേർത്തു.
തനിക്കെതിരായ പോക്സോ പരാതിയിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. അതിൽ വളരെ ആത്മസംഘർഷമുണ്ടായിരുന്നു. അതിനാലാണ് പരാതി പിൻവലിക്കാമെന്ന് തീരുമാനിച്ചത്. സാധാരണയായി ചെയ്യുന്നത് പോലെ വിവരം ആദ്യം മാധ്യമങ്ങളെ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാൽ ഭർത്താവ് തന്നെ വിളിച്ച് നിയമപരമായി മുന്നോട്ട് പോകണമെന്ന് നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് കേസ് പിൻവലിക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നും പരാതിക്കാരി പറയുന്നു.
Also read പീഡനക്കേസുകൾ പിൻവലിക്കുന്നു