തക്ലമഖാന്‍ മരുഭൂമിക്ക് ചുറ്റും 3,000 കിലോമീറ്റർ (2,000 മൈൽ) വിസ്തൃതിയിൽ മരങ്ങൾ നട്ടു പടിപ്പിച്ചു.
രുഭൂവത്കരണത്തിനെതിരായ പോരാട്ടത്തില്‍ സുപ്രധാന നേട്ടവുമായി ചൈന. മരണക്കടലെന്നറിയപ്പെടുന്ന ചൈനയിലെ തക്ലമഖാന്‍ മരുഭൂമിക്ക് ചുറ്റും 3,046 കിലോമീറ്റര്‍ വിസ്തൃതിയില്‍ പച്ചപ്പ് വളര്‍ത്തിയാണ് ചൈന ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. സിന്‍ജിയാങ് പ്രവിശ്യയിലാണ് ചൈനയിലെ വലിയ മരുഭൂമികളിലൊന്നായ തക്ലമഖാന്‍ വ്യാപിച്ചുകിടക്കുന്നത്.നവംബർ 21 ന്നാണ് ചൈന ഈ അപൂർവ നേട്ടം കൈവരിച്ചത്. ഈ മരുഭൂമിയുടെ വ്യാപ്തി വര്‍ധിക്കുന്നത് നേരത്തെ തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു.
'മരണക്കടലെ'ന്നറിയപ്പെടുന്ന ചൈനയിലെ ഏറ്റവും വലിയ മരുഭൂമിയായ തക്ലമഖാന്‍ മരങ്ങളാൽ വലയം ചെയ്യുക എന്ന ദേശീയ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.ലോകത്തിലെ ഏറ്റവും വലിയ വനവൽക്കരണത്തിന്റെ ഭാഗമായാണ് ഇത് നടത്തിയത്. ചൈനയിലെ വടക്ക്, വടക്ക് കിഴക്ക്, വടക്ക് തെക്ക് ദിക്കുകളിലുടനീളം നടക്കുന്ന മരുഭൂവൽക്കരണവും മണൽ കാറ്റുകളും ചെറുക്കുവാൻ ഗ്രീൻ ബെൽറ്റുകൾ സഹായിക്കും. ത്രീ-നോർത്ത് ഷെൽട്ടർബെൽറ്റ് ഫോറെസ്റ് (TFSP) പദ്ധതിയുടെ ഭാഗമായാണ് 1978 ൽ മരുഭൂമികൾക്ക് ചുറ്റും ഗ്രീൻ ബെൽറ്റുകൾ പണിയുക എന്ന ആശയം ഉരുത്തിരിഞ്ഞത്. 2050 നുള്ളിൽ ഈ ലക്ഷ്യം പൂർത്തീകരിക്കാനാണ് TSFP പദ്ധതിയിട്ടിരിക്കുന്നത്. മരുഭൂമികൾ കൈയേറുന്നത് തടയുവാനും അവിടെ കഴിയുന്ന ജീവജാലങ്ങൾക്ക് മെച്ചപ്പെട്ട പാരിസ്ഥിതിക സാഹചര്യങ്ങൾ ഒരുക്കുവാനും കൂടി വേണ്ടിയാണ് ഈ 'വന വേലി' പണിതുയർത്തിയത്.
പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചൈനയുടെ പ്രയത്നങ്ങളുടെയും മനോഭാവത്തിന്റെയും പ്രതിഫലനമായാണ് നേട്ടം വിലയിരുത്തപ്പെടുന്നത്. പദ്ധതിയിലൂടെ മൂന്ന് കോടി ഹെക്ടറിലധികം (116,000 ചതുരശ്ര മൈല്‍) പ്രദേശത്ത് മരങ്ങള്‍ നട്ടുപിടിപ്പിച്ചു. വരണ്ട വടക്കു-പടിഞ്ഞാറന്‍ ഭാഗത്ത് മരങ്ങള്‍ നട്ടുപിടിപ്പിച്ചതുവഴി കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയുടെ മൊത്തം വനവിസ്തൃതി 25 ശതമാനത്തിന് മുകളില്‍ എത്തിക്കാന്‍ സഹായിച്ചു.
വടക്കുപടിഞ്ഞാറൻ ഭാഗത്ത് മരങ്ങൾ നട്ടുപിടിപ്പിക്കൽ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതോടെ ചൈനയുടെ മൊത്തം വനം വിസ്തൃതി ഉയർന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 1949-ൽ 10% ആയിരുന്ന ചൈനയുടെ മൊത്തം വനവിസ്തൃതി കഴിഞ്ഞ വർഷം അവസാനത്തോടെ 25% -ന് മുകളിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ 40 വർഷത്തിനിടെ സിൻജിയാങ്ങിൽ മാത്രം വനമേഖല 1%-ൽ നിന്ന് 5% ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മരങ്ങളുടെ ഈ വലയത്തെ 'ദ ഗ്രേറ്റ് ഗ്രീൻ വാൾ' എന്നാണ് വിശേഷിപ്പിക്കുന്നത്. മരുഭൂമിയിൽ നിന്നും ശക്തമായി അടിക്കുന്ന മണൽകാറ്റിനെ മരങ്ങൾ കൊണ്ട് മതിൽകെട്ടി തടഞ്ഞുനിർത്താനാണ് ചൈന ലക്ഷ്യമിടുന്നത്.
