മനുഷ്യനെ കുളിപ്പിക്കുന്ന യന്ത്രത്തെക്കുറിച്ച് ലോകം ആദ്യമായി കേട്ടത് അര നൂറ്റാണ്ട് മുൻപ്.
കുളിക്കാൻ മടിയുള്ളവർക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ് എന്നെ ആരെങ്കിലും ഒന്ന് കുളിപ്പിച്ചു തരുമോ?, അങ്ങനെയുള്ള പണമുള്ളവർക്ക് വേണ്ടി യന്ത്രം തയ്യാർ.... സംശയിക്കേണ്ട തങ്ങളുടെ വാഷിംഗ് മെഷീന് മനുഷ്യനെ കുളിപ്പിച്ച് ഉണക്കാന്‍ കഴിയുമെന്നാണ് ജപ്പാന് പറയുന്നത്. കാര്യം സീരിയസാണ്… വെറും പതിനഞ്ച് മിനിറ്റ് കൊണ്ട് മനുഷ്യനെ കഴുകി ഉണക്കി തരും മിറായ് നിങ്കേന്‍ സെന്റകുകി എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ പുതിയ മെഷീന്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തത്തിലൊന്നായ എഐ ഉപയോഗിച്ചാണ് ഈ മെഷീന് പ്രവര്‍ത്തിക്കുന്നത്.
മനുഷ്യനെ വൃത്തിയായി കുളിപ്പിക്കാനായി വാട്ടര്‍ ജെറ്റ്, മൈക്രോസ്കോപിക് എയര്‍ ബബിളുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. മറ്റൊരു പ്രത്യേകത നമ്മുടെ ശരീര പ്രകൃതി അനുസരിച്ചാണ് ഇതിന്റെ ഓരോ പ്രവര്ത്തനങ്ങളുമെന്നതാണ്. ഒരു യുദ്ധവിമാനത്തിന്റെ കോക്ക്പിറ്റിറ്റ് പോലെ തോന്നിപ്പിക്കുന്ന ഇതിന്റെ രൂപകല്പന നിര്‍വഹിച്ചിരിക്കുന്നത് ഒസാക്ക ആസ്ഥാനാമായുള്ള ഷവര്‍ഹെഡ് കമ്പനിയായ സയന്‍സ് കോയാണ്. ഉടന്‍ തന്നെ ഈ മെഷീന് ഒസാക്ക കന്‍സായി എക്സ്പോയി പ്രദര്‍ശിപ്പിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഈ ഹ്യൂമൺ വാഷിങ് മെഷീന്, മിരൈ നിങ്കൻ സെൻ്റകുകി എന്നാണ് പേരിട്ടിരിക്കുന്നത്. നിങ്ങൾ കുളിക്കുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതാണ് ഈ മെഷീൻ. അത്യാധുനിക സൗകര്യങ്ങളും, ക്ലീനിംഗ് ടെക്നിക്കുകളും സംയോജിപ്പിച്ചുകൊണ്ടാണ് ഇതിൻ്റെ നിർമാണം.
ചെറുചൂടുവെള്ളം നിറഞ്ഞിരിക്കുന്ന ഈ മെഷീനിലേക്ക് ഒരാള്‍ക്ക് കയറിക്കിടക്കാം. ഈ ചൂട് നിയന്ത്രിക്കുന്നത് എഐയായിരിക്കും. മെഷീനില്‍ കയറി കഴിഞ്ഞാല്‍ ഹൈസ്പീഡ് വാട്ടര്‍ ജെറ്റുകള്‍ മൈക്രോസ്കോപിക് ബബിളുകള്‍ പുറപ്പെടുവിക്കും. ഇത് ശരീരത്തിലെ അഴുക്കുകളെ ഇളക്കും. മാത്രമല്ല ഈ ഐഎ നിയന്ത്രിത യന്ത്രം കുളിപ്പിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.ശരീരത്തിന് ആവശ്യമായ സോപ്പും ഡ്രൈ ഓപ്ഷനുകളും തീരുമാനിക്കുന്ന മെഷീൻ, നിങ്ങളെ കുളിപ്പിച്ച് ഉണക്കിയ ശേഷം പുറത്തിറക്കും. നമ്മുടെ വൈകാരിമായ ചിന്തകളടക്കം വിശകലനം ചെയ്യും. കുളിക്കുന്നയാളുടെ ആശ്വസിപ്പിക്കാനും വിശ്രമിക്കാനും ഇതിനുള്ളില്‍ ദൃശ്യങ്ങള്‍ പ്രൊജക്ട് ചെയ്യും. ഉടന്‍ തന്നെ നടക്കാനിരിക്കുന്ന എക്സ്പോയില്‍ ആയിരത്തോളം പേര്‍ക്ക് യന്ത്രത്തിന്റെ പ്രവര്‍ത്തനം നേരിട്ട് അറിയാനുള്ള അവസരം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണത്തിന് ശേഷം ഹോം യൂസ് എഡിഷന് അടക്കം ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. ഇപ്പോള്‍ തന്നെ പ്രീ ബുക്കിംഗും അവര്‍ ആരംഭിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് കൊണ്ട് തയ്യാറാക്കിയ ഈ അറയില്‍ ഒരാള്‍ കയറി വാതിലുകള്‍ അടച്ചാല്‍ യന്ത്രം അതിന്റെ പകുതിയോളം ഭാഗം ചെറുചൂടുള്ള വെള്ളം കൊണ്ട് നിറയ്ക്കും. അതിന് ശേഷം വളരെ ചെറിയ വായുകുമിളകള്‍ അടങ്ങിയ വെള്ളം അതിവേഗത്തില്‍ കടത്തിവിടും. വായുകുമിളകള്‍ പൊട്ടുമ്പോള്‍ അത് ചെറിയ, എന്നാല്‍ ശക്തമായ മര്‍ദ്ദത്തിലുള്ള തിരയുണ്ടാക്കും. അത് ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യും. ഉപയോക്താവ് ഇരിക്കുന്ന ഇരിപ്പിടത്തിലെ ഇലക്ട്രോഡുകള്‍ ഇരിക്കുന്നയാളുടെ ശരീരത്തിലെ താപനിലയും മറ്റ് വിവരങ്ങളും ശേഖരിച്ച് അതിന് യോജിച്ച താപനിലയിലുള്ള വെള്ളത്തിലായിരിക്കും കുളിപ്പിക്കുക.ഇതിനകം തന്നെ വലിയ ജനശ്രദ്ധ നേടിയിട്ടുള്ള ഈ മെഷീൻ എന്ന് വിപണിയിലെത്തുമെന്നോ, ഇതിൻ്റെ വിലയെന്തായിരിക്കുമെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ഇതുവരെ സയൻസ് കോ പുറത്തുവിട്ടിട്ടില്ല.
50 വർഷം മുമ്പ് 1970ൽ ജപ്പാനിലെ വേൾഡ് സാനിയോ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ പാനസോണിക്) ഇത്തരമൊരു മെഷീന് വികസിപ്പിച്ചിരുന്നു. എന്നാൽ, ആ മെഷീന് വിപണി കീഴടക്കാൻ കഴിഞ്ഞിരുന്നില്ല.അന്ന് ജപ്പാന് വേള്‍ഡ് എക്സ്പോയില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു. അന്നത്തെ യന്ത്രത്തില്‍ ചൂടുവെള്ളത്തിനും മൈക്രോ ബബിളുകള്ക്കും ഒപ്പം പ്ലാസ്റ്റിക് മസാജ് ബോളുകളും ഉണ്ടായിരുന്നു. ഇത് കുളിക്കുന്നയാളുടെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. സയന്‍സ് കോ.യുടെ പുതിയ ഹ്യൂമണ്‍ വാഷിംഹ് മെഷീനും എപ്പോഴാണ് വിപണിയില്‍ എത്തുകയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
