പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെ രൂൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത യോഹാനോൻ മാർ മിലിത്തിയോസ്.’അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നുഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’- എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ.....! എന്നും മാർ മിലിത്തിയോസ് പ്രതികരിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.
ഡൽഹിയിലെ ക്രിസ്മസ് വിരുന്ന് ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും നാടകമെന്ന് യൂഹാനോൻ മിലിത്തിയോസ് പ്രതികരിച്ചു. 'ഒരു ഭാഗത്ത് പ്രധാനമന്ത്രി ക്രൈസ്തവ സമൂഹത്തെ ചേർത്തുനിർത്തുന്നതായി കാണിക്കാൻ ശ്രമിക്കുന്നു. മറുവശത്ത് ആർ.എസ്.എസിന്റെ സംഘടനകൾ കേരളത്തിലുൾപ്പെടെ പുൽക്കൂടും അലങ്കാരങ്ങളും നശിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് ഇവിടെ മാത്രമുള്ള സംഭവമല്ല. രാജ്യത്ത് പൊതുവേ സവർണഹിന്ദുത്വം മാത്രം മതി എന്ന സവർക്കറുടെയും മറ്റും ചിന്തക്ക് അനുസൃതമായ കാര്യമാണ് നടക്കുന്നത്. വലിയ പ്രതിഷേധം ഉണ്ടാവാതിരിക്കാനാണ് സഭാ നേതാക്കളെ താൽക്കാലികമായി പ്രീതിപ്പെടുത്തുന്നത്'- യൂഹാനോൻ മിലിത്തിയോസ് പറഞ്ഞു.
പാലക്കാട് പുൽക്കൂട് തകർത്ത സംഭവം ആർഎസ്എസിന്റെ അജണ്ടയെന്ന് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യുഹാനോൻ മാർ മിലിത്യോസ്. ഓതിക്കൊണ്ട് കഴുത്തറുക്കുക എന്നതാണ് അവരുടെ നയം. ഒരേസമയം പ്രീതിപ്പെടുത്താനായി അഭിനയിക്കുകയും മറുവശത്ത് ഇല്ലാതാക്കുകയും ചെയ്യുകയാണ് ആർഎസ്എസ്. ആത്യന്തികമായി ആർഎസ്എസ് നയം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും ,പ്രാദേശിക തലത്തിൽ ന്യൂനപക്ഷങ്ങളെ നശിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് ആർഎസ്എസ് സ്വീകരിച്ചിരിക്കുന്നത്. സവർണ ഹൈന്ദവത്വത്തിന്റെ ഭരണവും താത്പര്യവും നടപ്പാക്കാനാണ് അവർ നീക്കങ്ങൾ നടത്തുന്നത്. മറ്റു രാജ്യങ്ങളിലെ കാര്യങ്ങൾ പറയുന്ന പ്രധാനമന്ത്രി മണിപ്പൂരിൻ്റെ കാര്യം മാത്രം മിണ്ടുന്നില്ല. പള്ളിയിൽ പോയി പ്രാർഥിക്കുന്നതും മാലയിടുന്നതുമായ നടനം കാര്യസാധ്യത്തിന് വേണ്ടിയുള്ളതാണെന്നും യുഹാനോൻ മാർ മിലിത്യോസ് ഫേസ്ബുക്ക് പോസ്റ്റിനുശേഷം വിവിധ മാധ്യമങ്ങളോട് ആയി പറഞ്ഞു.
