നാസയുടെ ഇൻസ്റ്റഗ്രാം പേജിൽ കയറിയവരുടെ പ്രധാന സംശയമായിരുന്നു ഇത്. ആകാശത്തുള്ള മനോഹരമായ ക്ഷീരപഥങ്ങളുടെയും നക്ഷത്രങ്ങളുടെയുമൊക്കെ ചിത്രങ്ങൾ തിരക്കിച്ചെന്നവർ കണ്ടത് ക്യാമറയിലേക്ക് കണ്ണുരുട്ടികാണിക്കുന്ന ഒരു പക്ഷിയെ. കഴിഞ്ഞദിവസം ആയിരുന്നു സംഭവം.
സാൻഡ്ഹിൽ ക്രെയ്ൻ എന്ന കൊക്കുവിഭാഗത്തിലെ പക്ഷിയാണ് നീലാകാശത്തിന്റെയും നാസയുടെ വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിന്റെയും പശ്ചാത്തലത്തിൽ ഇൻസ്റ്റയിലെ താരമായത്. ഫ്ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്പെയ്സ് സെന്ററിൽ കാണപ്പെടുന്ന 1500 തരം സസ്യ-ജന്തുജാലങ്ങളിൽ ഒന്നാണ് ഈ കൊക്ക്.
നാട്ടുകൊക്കുകളെക്കാൾ കാലിനും തലയ്ക്കും നീളം കൂടുതലുള്ള ഈ പക്ഷികൾക്ക് ജീവിക്കാൻ പറ്റിയ സ്ഥലമാണത്രേ കെന്നഡി സ്പെയ്സ് സെന്റർ.''നാസയിൽ കൊക്കോ?', 'പുതിയ അറിവ് ലഭിച്ചതിൽ സന്തോഷം' എന്നു തുടങ്ങി കൊക്കിന്റെ സൗന്ദര്യത്തെവാഴ്ത്തുന്ന കമന്റുകൾവരെ ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടു.
