കാലാവസ്ഥ വ്യതിയാനം മൂലം മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്ന കണക്ക് വളരെ വലുതാണ്, എന്നിട്ടും പലരും അതിൽ ഡൊണാൾഡ് ട്രംപിനെ പോലുള്ള രാഷ്ട്രീയ നേതാക്കൾ മുതൽ എന്തിനും വികസനം മാത്രം മതി എന്ന് പറയുന്ന വ്യക്തികൾ വരെ പറയും കാലാവസ്ഥ വ്യതിയാനം എന്നത് വെറും സാങ്കല്പികം മാത്രമാണ് അഥവാ മനുഷ്യനിർമ്മിതമല്ല.1993-നും 2022-നും ഇടയിൽ കാലാവസ്ഥാവ്യതിയാനംമൂലമുള്ള പ്രകൃതിദുരന്തങ്ങളിൽ ഇന്ത്യയിൽ പൊലിഞ്ഞത് 80,000-ത്തോളം ജീവൻ. 400-ലേറെ പ്രകൃതിദുരന്തങ്ങൾ ഇക്കാലയളവിൽ ഇന്ത്യയിലുണ്ടായി. ഇതിലൂടെ നഷ്ടമായത് 15,686 കോടിയോളം രൂപ. പരിസ്ഥിതി സംഘടനയായ ജർമൻ വാച്ചിന്റെ ക്ലൈമറ്റ് റിസ്ക് ഇൻഡക്സ് 2025 റിപ്പോർട്ടിലെ വിവരങ്ങൾ പറയുന്നത്.
കരീബിയൻ രാജ്യമായ ഡൊമിനിക്കയാണ് ഒന്നാമത്. കാലാവസ്ഥാപ്രതിസന്ധിമൂലമുള്ള നാശനഷ്ടങ്ങളധികവും വികസ്വര, അവികസിത രാജ്യങ്ങളിലാണ്. മൂന്നുപതിറ്റാണ്ടിനിടയിൽ ലോകത്തുണ്ടായ 9400-ലധികം പ്രകൃതിദുരന്തങ്ങളിൽ 7,65,000 പേരാണ് മരിച്ചത്. പ്രകൃതിദുരന്തങ്ങൾ രൂക്ഷമായി ബാധിച്ച 10 രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.
ചൈന, ഇന്ത്യ, ഫിലിപ്പീൻസ്, മ്യാൻമാർ, വനുവാതു എന്നിവിടങ്ങളിലാണ് ദുരന്തങ്ങളുടെ തീവ്രത കൂടുതൽ. ഇന്ത്യയിൽ 1998, 2002, 2003, 2015 വർഷങ്ങളിലുണ്ടായ ഉഷ്ണതരംഗംമുതൽ ഗുജറാത്തിനെയും ഒഡിഷയെയും നടുക്കിയ ചുഴലികളും ഉത്തരാഖണ്ഡ് പ്രളയവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.