ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ കയറിക്കൂടുക എന്നത് എല്ലാവർക്കും ഒന്നും പറ്റുന്ന കാര്യമല്ല, വെറുതെ എന്തെങ്കിലും കാണിച്ചുകൊണ്ട് അതിൽ കയറാൻ പറ്റില്ല. ലളിതമായിട്ട് ചെയ്യാവുന്ന പല കാര്യങ്ങളും ഗിന്നസ് ബുക്കിൽ വരണമെങ്കിൽ അതിലെ ലളിതം എന്ന വാക്ക് ഒഴിവാക്കി പകരം മറ്റാർക്കും ആ കാര്യം ആ വ്യക്തി ചെയ്യുന്നതുപോലെ ചെയ്തു തീർക്കാൻ പറ്റാത്ത വിധത്തിലുള്ള പ്രകടനം കാഴ്ച വെച്ചെങ്കിൽ മാത്രമേ ആഗ്രഹം സാധ്യമാകൂ.
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന്റെ ഭാഗമാകുന്ന പ്രകടനങ്ങൾ അവർ ഔദ്യോഗികമായി മാധ്യമങ്ങൾക്ക് നൽകാറുണ്ട് ഒപ്പം അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പുറത്തു വിടാറുണ്ട്. അതിലൊന്നാണ് വൈറലായ ന്യൂഡിൽസിന്റെ വീഡിയോ. വെറും ന്യൂഡിൽസ് അല്ല ഏറ്റവും കനം കുറഞ്ഞ നൂഡിൽസ്.
ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ട ഭക്ഷണ വീഡിയോയില്‍ ശ്രദ്ധേയമാകുന്നത് ന്യൂഡില്‍സും അതുണ്ടാക്കുന്ന പ്രായമായ ഒരു മനുഷ്യനുമാണ്. ചൈനയില്‍ നിന്നുളള ലീ എന്ഹായ് ആണ് തന്റെ കൈകൊണ്ട് ഏറ്റവും കനംകുറഞ്ഞ ന്യൂഡില്‍സ് ഉണ്ടാക്കിയിരിക്കുന്നത്.
2024 ഫെബ്രുവരി 22 ന് ഇറ്റലിലെ മിലാനില്‍ നടന്ന ഷോയിലാണ് ഇദ്ദേഹം ന്യൂഡില്‍സ് തയ്യാറാക്കുന്നത്. 0.18 മില്ലി മീറ്റര്‍ മാത്രമായിരുന്നു ന്യൂഡില്‍സിന്റെ കനം. കമൻ്റ് വിഭാഗത്തിൽ, GWR കൂട്ടിച്ചേർത്തു, "2010-ൽ ഇറ്റലിയിലെ ലോ ഷോ ഡെയ് റെക്കോർഡിൽ 0.33 mm (0.01 ഇഞ്ച്) വലിപ്പമുള്ള ഒരു നൂഡിൽ ഉപയോഗിച്ച് ചൈനീസ് ഷെഫ് ലി എൻഹായ് ആദ്യമായി ഈ റെക്കോർഡ് സ്ഥാപിച്ചു. സൂപ്പർ സ്കിന്നി നൂഡിൽസിൻ്റെ രാജാവ് എന്ന പദവി വീണ്ടെടുക്കാൻ അദ്ദേഹം 2024-ൽ ഷോയിൽ വീണ്ടും എത്തി.