90 വർഷത്തോളം പാരമ്പര്യമായി തുടർന്നുവന്ന 'നിസ്കാര ഇടവേള' നിർത്തിച്ചു. അസം നിയമസഭിയില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടന്നുവന്നിരുന്ന മുസ്ലീം എംഎല്‍എമാര്‍ക്ക് അനുവദിച്ചിരുന്ന രണ്ടു മണിക്കൂര്‍ നീണ്ട നിസ്കാരത്തിനായുള്ള ഇടവേള ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സെഷന്റെ ഭാഗമായാണ് ആദ്യമായി നിർത്തലാക്കി.
ആഗസ്റ്റില്‍ നടന്ന അവസാന സെഷനിലാണ് ഈ ഇടവേള അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. നടപ്പാക്കിയത് ഇത്തവണത്തെ സിറ്റിംഗിലാണ്. അതേസമയം ഈ തീരുമാനത്തിനെതിരെയുള്ള അതൃപ്തി എഐയുഡിഎഫ് എംഎല്‍എ റഫീഖ്ഉള് ഇസ്ലാം പരസ്യമായി പ്രകടിപ്പിച്ചു.
എംഎല്‍എമാരുടെ അംഗബലത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞത്. 30 മുസ്ലീം എംഎല്‍എമാരാണ് നിയമസഭയിലുള്ളത്. ഇത്തരത്തിലൊരു നീക്കത്തിനെതിരെ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. പക്ഷേ ബിജെപി എംഎല്‍എമാര്‍ ഇത് അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
റൂള്‍സ് കമ്മിറ്റിക്ക് മുമ്പാക്കെ സമര്‍പ്പിച്ച ഒരു വിഷയത്തില്‍ ഐക്യകണ്ഠേനെ എടുത്തൊരു തീരുമാനമാണിതെന്നും മറ്റേതൊരു ദിവസത്തെ പോലെയും വെള്ളിയാഴ്ചയും സഭയിലെ കാര്യങ്ങള്‍ നടക്കണമെന്നുമാണ് സ്പീക്കര്‍ ബിശ്വജിത്ത് ദെയ്മെറി പറയുന്നു.