കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നിൽ സമരങ്ങൾ നിത്യ സംഭവമാണ്. പലർക്കും ജീവിത പ്രശ്നങ്ങൾ മുതൽ രാഷ്ട്രീയ എതിരാളികളുടെ സമരങ്ങൾ വരെ നടക്കാറുണ്ട്, എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി തീർത്തും വിചിത്രം എന്ന് തോന്നാവുന്ന അല്ലെങ്കിൽ ഒരു കാര്യവുമില്ല എന്ന് അറിയാമെങ്കിലും, ഒരു സമരം നടന്നു സെക്രട്ടറിയേറ്റിനു മുന്നിൽ. അത് ഇവിടുത്തെ കാര്യമല്ല അങ്ങ് അമേരിക്കയുമായി ബന്ധപ്പെട്ട സമരമാണ് നടന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനാധിപത്യവിരുദ്ധനയങ്ങൾ പിൻവലിക്കുക, പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറ്റം ഉപേക്ഷിക്കുക, കുടിയേറ്റക്കാരോടു നടത്തുന്ന മനുഷ്യത്വരഹിതമായ നടപടി അവസാനിപ്പിക്കുക, അയൽരാജ്യങ്ങളോടുള്ള അടിമത്ത സമീപനം ട്രംപ് അവസാനിപ്പിക്കുക, മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷനാ (എ.ഐ.പി.എസ്.ഒ.)ണ് ഈ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.
സി.പി.ഐ. നേതാവ് സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.പി.സി.ഒ. ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണൻ അധ്യക്ഷനായി. മുൻ സ്പീക്കർ എം.വിജയകുമാർ, എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്,എ.ഐ.പി.എസ്.ഒ. സെക്രട്ടറി എം.എ.ഫ്രാൻസിസ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ഭാരവാഹികളായ കെ.ദേവകി, വി.ആർ.ജനാർദനൻ, പി.എസ്.നായിഡു എന്നിവർ പങ്കെടുത്തു.