വിക്ടോറിയ രാജ്ഞി സമ്മാനമായി നൽകിയ മേശയാണിത്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലെ പ്രശസ്തമായ റെസല്യൂട്ട് ഡെസ്ക് താൽക്കാലികമായി മാറ്റി.. ടെസ്ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്കിന്റെ മകൻ മൂക്ക് തുടയ്ക്കുന്നത് കണ്ടതിനു ദിവസങ്ങൾക്കു ശേഷമാണ് ഓവൽ ഓഫിസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചത്.
ഇലോൺ മസ്കിന്റെ മകൻ എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവൽ ഓഫിസ് സന്ദർശിച്ചപ്പോൾ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മസ്കിന്റെ ഇളയ മകൻ മൂക്കിൽ വിരൽ വയ്ക്കുന്നതും തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇതിനു ശേഷമാണ് മേശ മാറ്റിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ നിരീക്ഷണം. ട്രംപിന് ജെർമോഫോബ് (എല്ലായിടത്തും രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന ഭയം) ആശങ്കയുള്ള വ്യക്തിയാണെന്നും ഇതിനാലാണ് മൂക്കു തുടച്ച മേശ മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്.കുട്ടിയുടെ പ്രവൃത്തി ട്രംപിനൊട്ടും ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നുമാണ് വിവരം.
ഒരു നൂറ്റാണ്ടിലധികം അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്ന റസല്യൂട്ട് ഡസ്ക്കാണ് ട്രംപ് മാറ്റിയിരിക്കുന്നത്. ട്രംപിന് മുമ്പ് അധികാരത്തിലിരുന്ന ജോ ബൈഡനും ബറാക് ഒബാമയും ഈ മേശയാണ് ഉപയോഗിച്ചിരുന്നത്. അമേരിക്കന്‍ ചരിത്രത്തെ തന്നെ മാറ്റി മറിച്ച പല ഉത്തരവുകളും ഈ മേശയില്‍ വെച്ചാണ് ഒപ്പിട്ടത്. അറ്റകുറ്റ പണികള്‍ക്കായി താല്‍ക്കാലികമായാണ് മേശ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
ജെർമോഫോബിയ :
രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന അമിതഭയം. അണുക്കളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും തീവ്രമായ ഉത്കണ്ഠ ഉള്ള മാനസികാവസ്ഥ.
ഉപേക്ഷിക്കപ്പെട്ട ബ്രിട്ടീഷ് പര്യവേക്ഷണ കപ്പലായ എച്ച്എംഎസ് റെസല്യൂട്ടിന്റെ മരം കൊണ്ട് നിർമ്മിച്ച മേശയാണ് റെസല്യൂട്ട് ഡെസ്ക്. 1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ഹെയ്സിന് സമ്മാനമായി നൽകിയതാണിത്. ആർട്ടിക്ക് പരിവേഷണത്തിന് വേണ്ടിയാണ് ഈ ബ്രിട്ടീഷ് കപ്പൽ അന്ന് നിർമ്മിച്ചത്.ഓക്ക് തടികൾ കൊണ്ട് നിർമിച്ച ഈ മേശ 1961 മുതൽ ജോൺ എഫ്. കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ വൈറ്റ് ഹൗസിൽ ഉപയോഗിച്ചിട്ടുണ്ട്.
ജോർജിയൻ ശൈലിയിലുള്ള 'സി ആൻഡ് ഒ' ഡെസ്കിന് ഗോൾഡൻ ഹാൻഡിലുകളും ഉണ്ട്. ഡെസ്കിൻ്റെ ചുരുക്കെഴുത്ത് ഒഹായോ റെയിൽവേയെ എന്നിവയെ സൂചിപ്പിക്കുന്നതാണ്. കാരണം ഡെസ്ക് റെയിൽവേയുടെ ഉടമകളിലൊരാൾക്ക് വേണ്ടി നിർമ്മിച്ചതാണ്, പിന്നീട് വൈറ്റ് ഹൗസിന് സംഭാവന നൽകുകയായിരുന്നു. ഓവൽ ഓഫീസിലെ ഏറ്റവും അറിയപ്പെട്ട ഡെസ്ക് ആണ് റെസൊല്യൂട്ട് ഡെസ്ക് എന്ന് അറിയപ്പെടുന്ന സി ആൻഡ് ഒ ഡെസ്ക്.