വിദ്യാഭ്യാസത്തിന് പ്രായം ഒരു മാനദണ്ഡമല്ല. പോസ്റ്റ് ഗ്രാജുവേറ്റ് ചെയ്യാൻ യൂണിവേഴ്സിറ്റികൾ ഒന്നും തന്നെ പ്രായ നിബന്ധന വെച്ചിട്ടുമില്ല. ഇനിയും പറയാൻ പോകുന്നത് ഒരു ഓട്ടോ ഡ്രൈവറുടെ കഥയാണ് അല്ല ജീവിതമാണ്. കണ്ണൂർ ആദികടലായിയിലെ ഷംസുദീൻ തൈക്കണ്ടി. ഷംസുദ്ദീൻ മലയാളത്തിൽ എം എ പൂർത്തിയാക്കിയത് 62 മത്തെ വയസ്സിൽ. ജീവിത പ്രശ്നങ്ങൾ തന്നെയാണ് ചെറുപ്പകാലത്ത് നേടാൻ പറ്റാതെ പോയ വിദ്യാഭ്യാസം അദ്ദേഹത്തെ പിൽക്കാലത്ത് ഷഷ്ടിപൂർത്തി കടന്നതിനുശേഷം ബിരുദാനന്തര ബിരുദം സ്വന്തമാക്കാൻ കാരണം. ജീവിതാവസ്ഥകൾ കാരണം ഏഴാം ക്ലാസിൽ മുടങ്ങിയ പഠനമാണ് ഷംസുദ്ധീൻ ഇപ്പോൾ തുടരുന്നത്. ഇനിയും ഏറെ ആഗ്രഹങ്ങളുമായാണ് നാട്ടുകാരുടെ സ്വന്തം ഷംസുക്കയുടെ സവാരി.
എത്ര പഠിച്ചാലും മതിവരാത്ത ഷംസുക്ക അന്ന് അത് നേടാൻ പറ്റാത്തതിന് കാരണം ദാരിദ്ര്യം കാരണം കുടുംബത്തിന് അത്താണി ആകേണ്ടി വന്നു തന്മൂലം വിദ്യാഭ്യാസം എന്ന സ്വപ്നം ഏഴാം ക്ലാസിൽ ഉപേക്ഷിച്ചു.
പ്രാരാബ്ദം കാരണം ആദ്യം കയറിയത് ദിനേശ് ബീഡി കമ്പനിയിൽ പിന്നീട് 19 വർഷക്കാലം പ്രവാസിയായി ശേഷം നാട്ടിലേക്ക്. നാട്ടിലെത്തിയ ഷംസുദ്ദീൻ തൈക്കണ്ടി ഓട്ടോ ഡ്രൈവറായി. കാലങ്ങൾ പോയി പ്രായമായി തലയിൽ നരകയറി എപ്പോഴും പഠിക്കണം എന്ന് ആഗ്രഹം ഉള്ളിൽ കൊണ്ടുനടന്നു. 2011ൽ സാക്ഷരതാ ക്ലാസ്സിൽ ചേർന്ന് പ്ലസ് ടു പൂർത്തിയാക്കി തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് മാതൃഭാഷയിൽ ബിരുദം. ശേഷം ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ നിന്ന് ഷംസുദ്ദീൻ തൈക്കണ്ടി എന്ന പേരിനൊപ്പം മാതൃഭാഷയുടെ എം എ എന്ന രണ്ട് അക്ഷരവും ചേർത്തു.
ഒരു ഡ്രൈവർ ആകുമ്പോൾ പഠിക്കുന്നതിന് സമയം ലഭിക്കാൻ സാധ്യത വളരെ കുറവ് എങ്കിലും അദ്ദേഹം പഠിച്ചു. ഓട്ടോ സ്റ്റാൻഡിൽ വണ്ടി ഒതുക്കിയും, സഫാരി പോകുമ്പോഴുള്ള കാത്തിരിപ്പ് വേളയിലും ആയിരുന്നു പഠനം. സമ്പർക്ക പഠനത്തിനായി തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഒന്നൊഴിയാതെ അദ്ദേഹം തൻറെ ജീവിതമാർഗമായ വാഹനം ഓടിച്ചെത്തി പങ്കെടുത്തു.
ഇനി മറ്റൊരു കാര്യം പഠിക്കാൻ എളുപ്പമാകും എന്ന് കരുതിയാണ് മലയാളം എടുത്തത് പക്ഷേ അത് അങ്ങനെ അല്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം, ഒപ്പം ജോലി നേടാൻ അല്ല നമ്മളെ നമ്മളെ നമ്മൾ ആക്കാനും കൂടിയാണ് വിദ്യാഭ്യാസം ഷംസുദ്ദീൻ പറയുന്നു.