ബീഹാറിൽ 'താമര'വിത്ത് കൃഷിക്ക് പ്രത്യേക പദ്ധതി
മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന നികുതി പ്രഖ്യാപനങ്ങളോടെ നിർമ്മല സീതാരാമൻ്റെ ബജറ്റ് അവതരണം. നികുതി ഘടനയിലെ മാറ്റമാണ് ബജറ്റിനെ ഇത്തവണ ജനപ്രിയമാക്കുന്നത്. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. മധ്യവർഗ്ഗത്തെ സന്തോഷിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നികുതിയുമായി ബന്ധപ്പെട്ട് ബജറ്റിലുള്ളത്. എന്നാൽ കേരളത്തെ സംബന്ധിച്ച് സമ്പൂർണ്ണ നിരാശ പകരുന്നതാണ് ബജറ്റ്. കേരളം ആവശ്യപ്പെട്ട പ്രധാനകാര്യങ്ങളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല.
12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഇല്ല. കാപ്പിറ്റല്‍ വരുമാനം ഈ ഇളവില്‍ പരിഗണിക്കില്ല. നാല് ലക്ഷം വരെ നികുതി ഈടാക്കില്ല. നാല് മുതല്‍ എട്ട് ലക്ഷം വരെ അഞ്ച് ശതമാനം നികുതി. എട്ട് മുതല്‍ 10 ലക്ഷം വരെ 10 ശതമാനം, 15 മുതല്‍ 20 ലക്ഷം വരെ 20 ശതമാനം. 24 ലക്ഷത്തിനു മുകളിലേക്ക് 30 ശതമാനം നികുതി എന്നിങ്ങനെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. അതായത് പ്രതിവര്‍ഷം 12 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ നികുതിയൊന്നും നല്‍കേണ്ടതില്ല. പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.
കിസാൻ പദ്ധതികളിൽ വായ്പാ പരിധി ഉയർത്തുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തി. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിനായി 5.7 കോടി രൂപ നീക്കി വെക്കും.ധാന്യവിളകളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആറുവർഷത്തെ മിഷൻ പ്രഖ്യാപിച്ചു. തുവര, ഉറാദ്, മസൂർ എന്നീ ധാന്യങ്ങൾക്കായി പ്രത്യേക പദ്ധതി കൊണ്ടുവരുന്നതിനൊപ്പം കർഷകരിൽനിന്ന് ധാന്യം ശേഖരിക്കുകയും വിപണനം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രഖ്യാപനം.
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്ജന്സിനായി പ്രഖ്യാപിച്ചത് 500 കോടി. വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവയോടൊപ്പം ഉന്നത വിദ്യാഭ്യാസരംഗത്തെ നിര്‍മ്മിത ബുദ്ധി വ്യാപനത്തിനും ഊന്നല്‍ നല്‍കിയാണ് നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം.
'ഇടത്തരം ജനങ്ങള്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത് നല്കുന്നു. അവരുടെ സംഭാവനകള്‍ കണക്കിലെടുത്ത് ഞങ്ങള്‍ ഇടയ്ക്കിടെ നികുതി ഭാരം കുറച്ചു. 12 ലക്ഷം രൂപ വരെ ആദായനികുതി ഇല്ലെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട് ,' സീതാരാമന് പറഞ്ഞു.
റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുത് സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. ആദായനികുതി സ്ലാബിലെ പുതിയ സ്കീമിലുള്ളവർക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക. 12 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ സ്ലാബ് പ്രകാരം നികുതി നൽകേണ്ടിവരും.
'7,00,000 രൂപ വരെ മൊത്തം വരുമാനമുള്ള താമസക്കാരന് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ റിബേറ്റ് കാരണം ഒരു നികുതിയും നല്‍കുന്നില്ല. പുതിയ ഭരണകൂടത്തിന് കീഴില്‍ റസിഡന്റ് വ്യക്തിക്ക് റിബേറ്റ് വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു, അങ്ങനെ അവര്‍ നികുതി അടക്കേണ്ടതില്ല. മൊത്ത വരുമാനം 12,00,000 രൂപ വരെയാണ്.
12 ലക്ഷമെന്നാണ് ധനമന്ത്രി പറഞ്ഞതെങ്കിലും 12 ലക്ഷത്തി 75,000 രൂപ വരെ വരുമാനമുള്ളവർക്ക് മറ്റു ഇളവുകൾ ഉണ്ടെങ്കിൽ നികുതി അടയ്ക്കേണ്ടി വരില്ല.നിലവിലുണ്ടായിരുന്ന പുതിയ സ്കീമിൽ ഇത് ഏഴര ലക്ഷം ലക്ഷം രൂപ വരെ മാത്രമായിരുന്നു. മാസം ഒരു ലക്ഷത്തി ആറായിരം രൂപ വരെ വരുമാനമുള്ളവരെല്ലാം നികുതിരഹിതരാകുമെന്നാണ് ഈപ്രഖ്യാപനം അർത്ഥമാക്കുന്നത്. നിവലിൽ 65,000 രൂപയ്ക്കു മുകളിൽ മാസ ശമ്പളം ഉള്ളവരെല്ലാം നികുതിവിധേയർ ആയിരുന്നു. മാസം രണ്ടു ലക്ഷം രൂപയിൽ അധികം വരുമാനമുണ്ടെങ്കിൽ മാത്രമേ ഇനി 30 ശതമാനം ഘടന ബാധകമാവുകയുള്ളു.
ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഇതു പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ പുരോഗതിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. വിളവൈവിധ്യവും കാർഷിക ഉൽപാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനസംവിധാനം മെച്ചെപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. 1.7 കോടി കർഷകർക്ക് പദ്ധതി സഹായകരാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പച്ചക്കറി–പഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും.
വീട്ടു വാടകയിൽ ടിഡിഎസ് പിടിക്കുന്നത് ഇനി വർഷം ആറ് ലക്ഷം രൂപയിൽ കൂടുതൽ വാടക ഉണ്ടെങ്കിൽ മാത്രമാണ്. മാസം 50,000 രൂപയുടെ വരെ വാടകയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ഇനി ടിഡിഎസ് ബാധകമല്ല. 10 ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്കും ടിഡിഎസ് ബാധകമല്ല.റ്റിഡിഎസും റിസിഎസും ഫയൽ ചെയ്യാതിരിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി വ്യക്തമാക്കി.
മുതിര്‍ന്ന പൗരന്മാര്ക്കുള്ള നികുതി ഡിഡക്ട് അറ്റ് സോഴ്സിന്റെ (ടിഡിഎസ്) പരിധി ഇരട്ടിയാക്കി ഒരു ലക്ഷം രൂപയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പുതുക്കിയ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി 4 വര്‍ഷത്തേക്ക് നീട്ടുന്നതായി ധനമന്ത്രി പറഞ്ഞു. എല്ആര്എസിനുള്ള ടിസിഎസ് ത്രെഷോള്‍ഡ് 10 ലക്ഷം രൂപയായി ഉയര്‍ത്തും.
സക്ഷം അംഗന്‍വാടി ആന്‍ഡ് പോഷന്‍ 2.0, മെഡിക്കല്‍ ടൂറിസം, കാന്‍സര്‍ ഡേ സെന്ററുകള്‍ മെഡിക്കല്‍ കോഴ്സുകളിലേക്ക് അധിക സീറ്റുകള്‍, ജീന്‍ ബാങ്ക് തുടങ്ങിയവയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിലെ ആരോഗ്യ മേഖലയിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍.
2014 ന് ശേഷം 1.1 ലക്ഷം മെഡിക്കല്‍ യുജി, പിജി സീറ്റുകള്‍ അനുവദിച്ചതായും അടുത്ത വര്‍ഷം ആശുപത്രികളിലും കോളേജുകളിലുമായി 10,000 അഡീഷണല്‍ സീറ്റുകള്‍ അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കും. അപൂര്‍വ രോഗങ്ങള്‍, കാന്‍സര്‍ പോലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് 36 ജീവന് രക്ഷാ മരുന്നുകള്‍ കസ്റ്റം ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ ആറ് മരുന്നുകള്‍ക്ക് പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്.
സക്ഷം അംഗന്‍വാടി ആന്‍ഡ് പോഷന്‍ 2.0 എന്ന പദ്ധതിയിലൂടെ 8 കോടി വരുന്ന കുട്ടികള്‍, 1 കോടി വരുന്ന ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, തെരഞ്ഞെടുത്ത ജില്ലകളിലെയും വടക്ക് കിഴക്കന്‍ മേഖലകളിലെയും കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് പോഷകാഹാരക്കുറവ് പരിഹരിക്കുന്ന നടപടി സ്വീകരിക്കും. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നും ബജറ്റില്‍ പറയുന്നു.
സ്വകാര്യ മേഖലയോട് കൈകോര്‍ത്ത് ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസം വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. വിദേശികളായ രോഗികളെ മെഡിക്കല്‍ ടൂറിസത്തിലൂടെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ് ഇതുവഴി ലക്ഷ്യംവെക്കുന്നത്. ഉയര്‍ന്ന നിലവാരം നല്കുന്ന തരം കുറഞ്ഞ ചെലവിലുള്ള ചികിത്സ നല്‍കുക എന്നതും ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. ആയുര്‍വേദം അടക്കമുള്ള പരമ്പരാഗത ചികിത്സാ രീതിയെയും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
ഭാവിയിലെ ഭക്ഷണം, പോഷകാഹാര സുരക്ഷിതത്വം എന്നിവയ്ക്കായി 10 ലക്ഷം ജേം പ്ലാസം ലൈന്‍സ് അടങ്ങുന്ന ജീന്‍ ബാങ്ക് എന്നിവ നിര്‍മിക്കുമെന്ന് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പറയുന്നു. പൊതുരംഗത്തും സ്വകാര്യ രംഗത്തുമുള്ള ജെനറ്റിക് റോസോഴ്സസിനെ പിന്തുണയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്.
വില കുറയുന്നവ
∙ മൊബൈൽ ഫോണ്‍
∙ കാൻസർ, അപൂർവ രോഗങ്ങൾക്കുള്ള 36 മരുന്നുകൾ
∙ ഇലക്ട്രിക് വാഹന ബാറ്ററികൾ
∙ കാരിയർ-ഗ്രേഡ് ഇഥർനെറ്റ് സ്വിച്ചുകൾ
∙ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് കോബാൾട്ട് ഉൽപന്നം, എൽഇഡി/എൽസിഡി, സിങ്ക്, ലിഥിയം-അയൺ ബാറ്ററി സ്ക്രാപ്പ്, 12 ക്രിട്ടിക്കൽ മിനറൽസ് എന്നിവ പൂർണമായും ഒഴിവാക്കി.
∙ മെഡിക്കൽ ഉപകരണങ്ങൾ
∙ കപ്പലുകൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 വർഷത്തേക്ക് കൂടി ഒഴിവാക്കി.
∙ സമുദ്ര ഉൽപ്പന്നങ്ങൾ
∙ കരകൗശല ഉൽപനങ്ങൾ
∙ വെറ്റ് ബ്ലൂ ലതറിനെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽനിന്നു പൂർണമായും ഒഴിവാക്കി.
വില കൂടുന്നവ
∙ ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ ഡിസ്പ്ലേയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തും
∙ നെയ്ത തുണിത്തരങ്ങൾ
പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് വില കൂടും. കൈത്തറി വസ്ത്രങ്ങൾക്കും ചെലവേറും. ഇൻ്ററാക്ടീവ് ഫ്ലാറ്റ് പാനൽ ഡിസ്പ്ലേയുടെ വില കൂടുന്നതിനാൽ ഫ്ലാറ്റ് സ്ക്രീൻ ടെലിവിഷനുകളുടെ വില വർധിച്ചേക്കും.
നിയമസഭ തിരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കുന്ന ബിഹാറിനായി വമ്പൻ പദ്ധതികളാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻറെ ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.കിഴക്കന്‍ ഇന്ത്യയില്‍ ഭക്ഷ്യ സംസ്കരണം വര്‍ധിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ട് ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥാപിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇത് യുവാക്കള്‍ക്ക് തൊഴിലവസരം തുറക്കുന്നതിലേക്ക് കൂടി നയിക്കുമെന്നും മന്ത്രി പറഞ്ഞു.
മഖാന ഉല്പാദനം, സംസ്കരണം, വിപണനം എന്നിവ മുന്നില്‍ കണ്ടാണ് മഖാന ബോര്‍ഡ് സ്ഥാപിക്കുന്നത്.ഇതിന് പുറമെ പട്ന എയർപോർട്ടിൻ്റെ നവീകരികരണവും അഞ്ച് ഐഐടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഈ വർഷം നവംബറിൽ ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
ഗിഗ് തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ, അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി, ഹോം സ്റ്റേകള്‍ക്ക് മുദ്ര ലോണ്‍, സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കൽ, എംഎസ്എംഇകൾക്ക് കൈത്താങ്ങ് തുടങ്ങിയ മറ്റ അനവധി പ്രഖ്യാപനങ്ങളും ബജറ്റിൽ അവതരിപ്പിച്ചു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ തൊഴിലെടുക്കുന്നവർക്കും ജിഗ് തൊഴിലാളികൾക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. ഇശ്രാം പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യാം. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ഉള്‍പ്പെടുത്തി ഇവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
കാറ്ററിങ് ജോലികള്‍, ഫ്രീലാന്‍സ് ജോലികള്‍, സ്വതന്ത്ര കോണ്‍ട്രാക്ടർമാര്‍, സോഫ്ട്വെയര് വികസനം തുടങ്ങിയ നിരവധി മേഖലയിലാണ് ജിഗ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മണിക്കൂര്‍ അനുസരിച്ചോ പാര്‍ട്ട് ടൈമായോ ആണ് ഇക്കൂട്ടർ ജോലി ചെയ്യാറുള്ളത്. പാര്‍ട്ട് ടൈമായി പല വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നവരും ഇതിന് കീഴില്‍വരും.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി സേവനങ്ങള്‍ നൽകുന്നവരാണ് പ്ലാറ്റ് ഫോം തൊഴിലാളികള്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളില്‍ തൊഴിലെടുക്കുന്നവര്‍, ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളില്‍ തൊഴിലെടുക്കുന്നവര്‍, ഡെലിവറി തൊഴിലാളികൾ തുടങ്ങിയവരും പ്ലാറ്റ്ഫോം തൊഴിലാളികളാണ്. വിദ്യാര്‍ഥികളും സ്ത്രീകളുമുള്‍പ്പെടെ ഈ മേഖലയുടെ ഗുണഭോക്താക്കളാണ്. ഇവരുടെ തൊഴില്‍ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രഖ്യാപനം.
ഇന്‍ഷൂറന്‍സ് മേഖല പൂര്‍ണമായും വിദേശ മേഖലയ്ക്ക് തുറന്നുനൽകി കേന്ദ്ര സർക്കാർ. ഇൻഷൂറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമായി ഉയർത്തി. ഇതോടെ ഈ മേഖലയിൽ ഇനി മുതൽ 100 ശതമാനം വിദേശ നിക്ഷേപം സാധ്യമാകും. ഇതിലൂടെ ആഗോള ഇൻഷൂറൻസ് രംഗത്തെ വൻകിട കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനാണ് കേന്ദ്ര നീക്കം.
2047ൽ 'എല്ലാവർക്കും ഇൻഷൂറൻസ്' എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണിത്. രാജ്യത്തുടനീളം ഗണ്യമായ വിദേശ നിക്ഷേപം കൊണ്ടുവരാനും, ഈ രംഗത്തെ ആരോഗ്യകരമായ മത്സരം വർധിപ്പിക്കാനും, അതിലൂടെ രാജ്യത്ത് ഇൻഷൂറൻസിന് സ്വീകാര്യത വർധിപ്പിക്കാനും ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.
അടൽ ടിങ്കറിങ് ലാബ് - ജനങ്ങളുടെ നിക്ഷേപത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ സ്ഥാപിക്കും
ഭാരത്നെറ്റ് - ഗ്രാമപ്രദേശങ്ങളിലെ എല്ലാ ഗവണ്മെന്റ് സെക്കൻഡറി സ്കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തും.
ഭാരതീയ ഭാഷാ പുസ്തക് സ്കീം - സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി ഡിജിറ്റൽ രൂപത്തിലുള്ള ഇന്ത്യൻ ഭാഷാ പുസ്തകങ്ങൾ ലഭ്യമാക്കും.
മേക്ക് ഫോർ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് - നിർമാണത്തിന് ആവശ്യമായ കഴിവുകൾ യുവാക്കളിൽ സജ്ജമാക്കും. ആഗോള വൈദഗ്ധ്യവും പങ്കാളിത്തവും ഉപയോഗിച്ച് നൈപുണ്യവികസനത്തിനായുള്ള അഞ്ച് ദേശീയ കേന്ദ്രങ്ങൾ സ്ഥാപിക്കും.
ഭാരത് ട്രേഡ് നെറ്റ് - വ്യാപാരരേഖകൾ ശേഖരിച്ച് ഉപയോഗപ്പെടുത്തുന്നതിനും ധനസഹായ പ്രതിവിധികൾക്കുമുള്ള ഏകീകൃത സംവിധാനമായി അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള ഡിജിറ്റൽ സൗകര്യമൊരുക്കാൻ നിർദേശം നൽകി.ഉയർന്ന മൂല്യമുള്ളതും വേഗം കേടുവരുന്നതുമായ ഹോർട്ടികൾച്ചർ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വ്യോമമാർഗമുള്ള ചരക്കുനീക്കത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കും.