![]() |
സിപിഐഎമ്മിന്റെ പ്രമുഖ നേതാക്കൾ |
മധുരയെ ചെങ്കടലാക്കിയ മഹാറാലിയോടെ സിപിഎമ്മിന്റെ 24ആം പാർട്ടി കോൺഗ്രസിന് പ്രൗഢോജ്വല സമാപനം. പ്രതിനിധി സമ്മേളനത്തിന് ശേഷം പതിനായിരം റെഡ് വോളന്റിയർമാർ പങ്കെടുത്ത മാർച്ചോടെയാണ് സമ്മേളനത്തിന് തുടക്കമായത്. രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
1980-92 കാലയളവിൽ ജനറൽ സെക്രട്ടറിയായിരുന്ന ഇ.എം.എസിന് ശേഷം വീണ്ടും ഒരു മലയാളി കൂടി സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി പദത്തിലേക്ക് എത്തുന്നു എന്നതാണ് ഈ പാർട്ടി കോൺഗ്രസിൻറെ പ്രത്യേകത. കൊല്ലം സ്വദേശിയായ എം.എ ബേബിയെ (മരിയൻ അലക്സാണ്ടർ ബേബി, 71) സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.പുതിയ കേന്ദ്ര കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് ജനറൽ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്തത്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണുള്ളത്. അതിൽ 84 പേരെ തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തവരിൽ ഇക്കുറി 30 പുതുമുഖങ്ങളുണ്ട്. പട്ടികയിൽ ഇടം പിടിച്ച പുതുമുഖങ്ങളിൽ മൂന്ന് പേർ മലയാളികളാണ്. ടി. പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ. എസ്. സലീഖ (ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി) എന്നിവരാണ് പുതിയതായി പട്ടികയിലിടം നേടിയ മലയാളികൾ. ജോൺ ബ്രിട്ടാസ്, സുദീപ് ദത്ത, സുധവന ദേശ്പാണ്, ബാൽ സിങ്, എന്നിവരെ കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായും പാർട്ടി തെരഞ്ഞെടുത്തു.
അതേസമയം, പാനലിനെതിരെ മത്സരിച്ച് ഡി എല്‍ കരാഡ് തോറ്റു. 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചത്.
പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തിയാണ് കരാഡ് മത്സരിച്ചത്. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ കൂടിയായ കരാഡ് തൊഴിലാളി വർഗ സമരത്തിന്റെ നേതൃ മുഖം കൂടിയാണ്. പാർട്ടി കോൺഗ്രസിൽ മത്സരിക്കുക മാത്രമല്ല, പരസ്യമായി പ്രതികരിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. തൊഴിലാളി വർഗ്ഗത്തെ അവഗണിച്ചതുകൊണ്ടാണ് താൻ മത്സരിച്ചതെന്നുമാണ് കരാട് പരസ്യമായി പ്രതികരിച്ചത്. വോട്ടിംഗ് നടന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. പാർട്ടിയിൽ ജനാധിപത്യം ഉറപ്പിക്കാനായിരുന്നു മത്സരമെന്നും കരാട് വോട്ടെടുപ്പിനു ശേഷം ഹാളിൽ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
കേന്ദ്ര കമ്മിറ്റി അംഗങ്ങൾ
പിണറായി വിജയൻ
ബി വി രാഘവുലു
എം എ ബേബി
തപൻ സെൻ
നിലോത്പൽ ബസു
സലിം
എ വിജയരാഘവൻ
അശോക് ധവാലെ
രാമചന്ദ്ര ഡോം
എം വി ഗോവിന്ദൻ
വി ശ്രീനിവാസ റാവു
സുപ്രകാശ് താലൂക്ദാർ
ഇസ്ഫാഖുർ റഹ്മാൻ
ലാലൻ ചൗധരി
അവധേഷ് കുമാർ
പ്രകാശ് വിപ്ലവ്
യൂസഫ് തരിഗാമി
പി കെ ശ്രീമതി (W)
ഇ പി ജയരാജൻ
തോമസ് ഐസക്ക്
കെ കെ ശൈലജ (W)
എളമരം കരീം
കെ രാധാകൃഷ്ണൻ
കെ എൻ ബാലഗോപാൽ
പി രാജീവ്
പി സതീദേവി (W)
സി എസ് സുജാത (W)
ജസ്വീന്ദർ സിംഗ്
സുഖ്വിന്ദർ സിംഗ് സെഖോൺ
അമ്രാ റാം
കെ ബാലകൃഷ്ണൻ
യു വാസുകി (W)
പി സമ്പത്ത്
പി ഷൺമുഖം
ടി വീരഭദ്രം
ജിതേന്ദ്ര ചൗധരി
ഹിരാലാൽ യാദവ്
ശ്രീദീപ് ഭട്ടാചാര്യ
സുജൻ ചക്രവർത്തി
ആഭാസ് റേ ചൗധരി
സമിക് ലാഹിരി
സുമിത് ദേ
ഡെബ്ലിന ഹെംബ്രാം (W)
കെ ഹേമലത (W)
രാജേന്ദ്ര ശർമ്മ
എസ് പുണ്യവതി (W)
മുരളീധരൻ
അരുൺ കുമാർ
വിജു കൃഷ്ണൻ
മറിയം ധവാലെ (W)
എ ആർ സിന്ധു (ഡബ്ല്യു)
ആർ കരുമലയൻ
കെ എൻ ഉമേഷ്
വിക്രം സിംഗ്.
പുതിയതായി കൂട്ടിച്ചേർത്തത്
അനുരാഗ് സക്സേന
എച്ച് ഐ ഭട്ട്
പ്രേം ചന്ദ്
സഞ്ജയ് ചൗഹാൻ
കെ പ്രകാശ്
ടി പി രാമകൃഷ്ണൻ
പുത്തലത്ത് ദിനേശൻ
സലീഖ (W)
അജിത് നവാലെ
വിനോദ് നിക്കോൾ
സുരേഷ് പാനിഗ്രാഹി
കിഷൻ പരീഖ്
ഗുണശേഖരൻ
ജോൺ വെസ്ലി
എസ് വീരയ്യ
ദേബബ്രത ഘോഷ്
സയ്യിദ് ഹുസൈൻ
കൊനോയ്ക ഘോഷ് (W)
മീനാഖി മുഖർജി (W)
സമൻ പഥക്
മനേക് ദേ
നരേഷ് ജമാതിയ
രത്തൻ ഭൗമിക്
കൃഷ്ണ രക്ഷിത് (W)
ലോകനാഥം
കെ ബാലഭാരതി (W)
രമാ ദേവി (W)
ടി ജ്യോതി (W)
രാജേന്ദ്ര സിംഗ് നേഗി
സായിബാബു
-(ഒഴിഞ്ഞുകിടക്കുന്നു)
പി ബി അംഗങ്ങൾ
എം എ ബേബി
പിണറായി വിജയൻ
ബി വി രാഘവുലു
തപൻ സെൻ
നിലോൽപൽ ബസു
എ. വിജയരാഘവൻ
മുഹമ്മദ് സലീം
അശോക് ധാവ്ളെ
രാമചന്ദ്ര ഡോം
എം വി ഗോവിന്ദൻ
സുധീപ് ഭട്ടാചാര്യ
ജിതേന്ദ്ര ചൗധരി
കെ ബാലകൃഷ്ണൻ
യു വാസുകി
അമ്രാ
വിജൂ കൃഷ്ണൻ
മറിയം ധാവ്ളെ
അരുൺ കുമാർ
പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാകുന്ന മാണിക് സർക്കാർ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, ബിമൻ ബസു, ഹനൻ മൊള്ള, സുഭാഷിണി അലി എന്നിവരെ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാക്കി. കാരാട്ട് ദമ്പതികൾക്ക് ശേഷം പി.ബിയിൽ പുതിയ ദമ്പതികൾ കൂടിയെത്തുന്നതിനും 2025ലെ പാർട്ടി കോൺഗ്രസ് സാക്ഷ്യം വഹിച്ചു. പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും ഇത്തവണ പി.ബിയിൽ നിന്നിറങ്ങുമ്പോൾ, അശോക് ധാവ്ളെക്കൊപ്പം മറിയം ധാവ്ളെയുമാണ് പിബിയിൽ എത്തിയത്.
പ്രത്യേക ക്ഷണിതാക്കൾ
മണിക് സർക്കാർ പ്രകാശ്
കാരാട്ട് ബൃന്ദ കാരാട്ട് (W)
സുഭാഷിണി അലി (W)
എസ് രാമചന്ദ്രൻ പിള്ള
ബിമൻ ബസു ഹന്നൻ മൊല്ല
സെൻട്രൽ കൺട്രോൾ കമ്മീഷൻ
ജി രാമകൃഷ്ണൻ
എം വിജയകുമാർ
യു ബസവരാജു
റാബിൻ ദേബ്
ജോഗേന്ദ്ര ശർമ്മ രാമ ദാസ് (W).
ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറി പദവയില്‍ എത്തുന്ന ആദ്യ മലയാളി.പ്രാക്കുളം എന്‍എസ്എസ് ഹൈസ്കൂളില്‍ ആരംഭിച്ച എം.എ ബേബിയുടെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനമാണ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തി നില്‍ക്കുന്നത്. വിഭാഗീയത കൊടികുത്തി വാണകാലത്തും സംയമനത്തോടെ നടത്തിയ ഇടപെടലുകളാണ് എം.എ ബേബിയെ എല്ലാവര്ക്കും സ്വീകാര്യനാക്കിയത്.
മറ്റൊരു രീതിയിലും പറയാം സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറി പദത്തിൽ എത്തുന്ന മൂന്നാമത്തെ മലയാളി. രണ്ടാമത്തെയാൾ പ്രകാശ് കാരാട്ട് ആണ് പക്ഷേ അദ്ദേഹം ഡൽഹി ഘടകത്തിന്റെ ഭാഗമായാണ് ജനറൽ സെക്രട്ടറി പദത്തിൽ എത്തിയത് . മുൻ വിദ്യാഭ്യാസ മന്ത്രിയും പി ബി അംഗവുമായ എം. എ ബേബി കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് പി.എം.അലക്സാണ്ടറുടെയും ലില്ലി അലക്സാണ്ടറുടെയും മകനായി 1954 ഏപ്രിൽ 5നായിരുന്നു ജനനം. പ്രാക്കുളം ലോവർ പ്രൈമറി സ്കൂളിലും പ്രാക്കുളം എൻഎസ്എസ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്കൂൾ പഠനകാലത്താണ് ബേബി ആദ്യമായി രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നത്. ഹൈസ്കൂൾ പഠനകാലത്ത് എസ്എഫ്ഐയുടെ മുൻഗാമിയായ കെഎസ്എഫ് (കേരള സ്റ്റുഡന്റ് ഫെഡറേഷൻ) അംഗമായി.
ഇഎംഎസിനൊപ്പം ആരംഭിച്ചതാണ് ബേബിയുടെ ഡല്‍ഹി പ്രവര്‍ത്തനം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഇഎംഎസ് ചുമതലയേൽക്കുന്നത് 1978ലാണ്. അതേ വര്‍ഷം തന്നെയാണ് എസ്എഫ്ഐയുടെ പട്ന സമ്മേളനം ബേബിയെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. 1984 വരെ ആറുവര്‍ഷം എസ്എഫ്ഐയെ രാജ്യത്തു നയിച്ച ശേഷം ബേബിയില്‍ നിന്ന് ആ സ്ഥാനം ഏറ്റെടുത്തത് കഴിഞ്ഞവര്‍ഷം വിടവാങ്ങിയ സീതാറാം യെച്ചൂരിയും.
പ്രീ-ഡിഗ്രിക്കായി കൊല്ലത്തെ എസ്എൻ. കോളജിൽ ചേർന്നു. തുടർന്ന് എസ്എൻ കോളജിൽ തന്നെ പൊളിറ്റിക്കൽ സയൻസിൽ ബിഎക്കു ചേർന്നു. വൈകാതെ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായി മാറി. 1975ൽ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നാലെ ഡിവൈഎഫ്ഐയിലും സിപിഎമ്മിലും അംഗമായി. 1979ൽ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്. 1985ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ. 1987ൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവിയിലെത്തിയ ബേബി 1989ൽ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലുമെത്തി. അന്ന് ഇ.പി ജയരാജനും എം. വിജയകുമാറിനും പിന്നാലെ ഡിവൈഎഫ്ഐ അമരത്തെത്തിയ ബേബി 1995 വരെ എട്ടുവര്‍ഷമാണ് ആ ചുമതല വഹിച്ചത്. അപ്പോഴേക്കും ഇഎംഎസ് ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങിയിരുന്നു.
1986ൽ തന്റെ 32–ാം വയസിൽ എം.എ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1992ൽ അദ്ദേഹം വീണ്ടും രാജ്യസഭാംഗമായി. 1998 വരെ അദ്ദേഹം പാർലമെന്റിൽ സേവനമനുഷ്ഠിച്ചു. 2006 – 2011 കാലഘട്ടത്തിൽ അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. 2012ൽ കോഴിക്കോട് വച്ചു നടന്ന 20-ാമത് പാർട്ടി കോൺഗ്രസിൽ വച്ച് എം.എ. ബേബി സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നു മത്സരിച്ചെങ്കിലും ആർഎസ്പിയുടെ എൻ.കെ.പ്രേമചന്ദ്രനോടു പരാജയപ്പെട്ടു. സിപിഎം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന കേരളത്തിൽനിന്നുള്ള രണ്ടാമത്തെ നേതാവും മൂന്നാമത്തെ മലയാളിയുമാണ് ബേബി. ബെറ്റി ലൂയിസാണ് ഭാര്യ. മകൻ അശോക് ബെറ്റി നെൽസൺ.
ഇതുമായിട്ട് കൂട്ടി വായിക്കേണ്ട ഒരു കാര്യം കൂടി.കുണ്ടറ എംഎല്‍എ ആയിരിക്കുമ്പോഴായിരുന്നു കൊല്ലം പാര്‍ലമെന്റ് സീറ്റിലേക്കുള്ള മത്സരം. തോറ്റാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കും എന്നായിരുന്നു ബേബിയുടെ പ്രഖ്യാപനം. പോളിറ്റ് ബ്യൂറോ അംഗമായ ബേബി അന്ന് എന്‍.കെ പ്രേമചന്ദ്രനോട് തോറ്റു. രാജിവയ്ക്കുകയാണെന്നു പാര്‍ട്ടിയെ അറിയിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും അതു തള്ളി. ദിവസങ്ങളോളം വിട്ടുനിന്ന ശേഷമാണ് ബേബി നിയമസഭയില്‍ പിന്നീട് ഹാജരായത്.
Also readസി.പി.എമ്മിനെ എം.എ ബേബി നയിക്കും
പിണറായി നയിക്കും ; എം.എ. ബേബി
സംഘടനാപരമായി പാർട്ടിയെ സജീവമാക്കുമെന്ന് പുതിയ സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. നവ ഫാസിസ്റ്റ് സംഘപരിവാർ ശക്തികൾക്കെതിരെ മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പോരാട്ടം തുടരുമെന്നും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അതിനുശേഷം ബേബി പ്രഖ്യാപിച്ചു.
Also readഎം.എ.ബേബിക്ക് പാർട്ടി വേദിയിൽ പിറന്നാൾ ആഘോഷം
രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ് പാർട്ടിയുടെയും മുന്നിലുള്ള വെല്ലുവിളികളെന്ന് എം.എ. ബേബി പറഞ്ഞു. സംഘടനാപരമായ ഒരു പുനരുജ്ജീവനത്തിലേക്കും പുനർ ശാക്തീകരണത്തിലേക്കും പോകേണ്ടതുണ്ട് എന്നാണ് പാർട്ടി കോൺഗ്രസിന്റെ സംഘടനാപരമായ കാര്യങ്ങളിലെ അഭിപ്രായം. അതിനായി പ്രവർത്തിക്കാനാണ് പാർട്ടി കോൺഗ്രസിലെ തീരുമാനമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
കേന്ദ്ര കമ്മിറ്റിയിലേക്ക് നടന്ന വോട്ടെടുപ്പിനെപ്പറ്റിയും എം.എ. ബേബി പ്രതികരിച്ചു. വോട്ടെടുപ്പിനുള്ള ജനാധിപത്യ അവകാശം അംഗീകരിച്ചു കൊടുത്തു. മറ്റ് യാതൊരു വിഷയവും ഉണ്ടായിട്ടില്ല. കേന്ദ്ര കമ്മിറ്റി പാനൽ പൂർണമായിട്ട് അംഗീകരിക്കുകയായിരുന്നു. മത്സരിച്ച ഡി.എല്‍. കാരാട് 31 വോട്ടുണ്ടായിരുന്നുവെന്നും ബേബി അറിയിച്ചു. കെ.കെ. ശൈലജയ്ക്ക് പ്രായ പരിധിയിൽ ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയതിലും ജനറൽ സെക്രട്ടറി പ്രതികരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റാണ് കെ.കെ. ശൈലജ. ആ ഉത്തരവാദിത്തത്തിൽ ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്നതിന് കേന്ദ്ര കമ്മിറ്റി അംഗമെന്ന പാർട്ടിയുടെ അംഗീകാരം സഹായകമാകുമെന്ന് ബേബി പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഐഎമ്മിന്റെ ഇടപെടൽ ശേഷി വർധിപ്പിക്കാൻ പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു. ദേശീയ തലത്തിലെ സഖ്യങ്ങളിൽ മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ കോ- ഓഡിനേറ്റർ പ്രകാശ് കാരാട്ടും സ്വീകരിച്ച സമീപനത്തിൽ നിന്നും വ്യത്യാസമുണ്ടാകില്ല. നവഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന ബിജെപിക്കും സംഘപരിവാറിനും എതിരെ വിശാലമായ രാഷ്ട്രീയ യോജിപ്പ് വളർത്തിയെടുക്കും. രാഷ്ട്രീയ യോജിപ്പ് ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാകുമെന്നും ബേബി വ്യക്തമാക്കി. ഇന്ത്യാ സഖ്യത്തിലെ ആം ആദ്മി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ സ്വീകരിച്ച സമീപനം ഉദാഹരിച്ചായിരുന്നു പ്രസ്താവന.
കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായ പ്രചരണത്തിലും സംഘടനാ കാര്യത്തിലും പിണറായി തന്നെ നയിക്കുമെന്നും ബേബി അറിയിച്ചു. തുടർ ഭരണത്തിന് ഒരു തുടർഭരണം കിട്ടിയാൽ ആരാകും മുഖ്യമന്ത്രി എന്ന ഇപ്പോൾ എന്തിനാണ് ഉദ്വേഗത്തോടെ ചർച്ച ചെയ്യുന്നത്? തുടർ ഭരണം നേടിയെടുക്കാൻ വേണ്ടി പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നടത്തേണ്ട പ്രവർത്തനങ്ങൾ നടത്തിയാൽ തുടർ ഭരണം കിട്ടും. അത്തരത്തിൽ തുടർ ഭരണം കിട്ടാനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളതെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.
സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു ; മുഖ്യമന്ത്രി
സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് സമാപന സമ്മേളന പ്രസംഗത്തിൽ എമ്പുരാൻ വിഷയം പരാമർശിച്ച് മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയൻ. എമ്പുരാൻ ഒരു കമ്യൂണിസ്റ്റ് സിനിമയല്ല. രാഷ്ട്രീയ സിനിമ പോലുമല്ല. വ്യവസായ സിനിമ ആയിരുന്നിട്ടും ചില ഭാഗങ്ങളുടെ പേരിൽ ചിത്രം ആക്രമിക്കപ്പെട്ടു. സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി സംഘപരിവാർ പ്രവർത്തിക്കുന്നുവെന്ന് പിണറായി വിമർശിച്ചു.
സംഘപരിവാറിന് ഇഷ്ടമല്ലാത്ത ആശയങ്ങൾ പാടില്ലെന്നാണ് പിടിവാശിയെന്ന് പിണറായി വിജയൻ പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ സംഘപരിവാർ ശിക്ഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അക്രമിക്കപ്പെടുന്നു. കേരളത്തിൽ കമ്യൂണിസ്റ്റുകൾ ആക്രമിക്കപ്പെടുന്നുവെന്നും പിണറായി പറഞ്ഞു. കേരള, തമിഴ്നാട് സർക്കാരുകളോട് കേന്ദ്രം പകയോടെ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വഖഫ് ബില്‍ സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും പിണാറായി വിജയൻ പറഞ്ഞു. വഖഫ് ഈ അജണ്ട നടപ്പാക്കാനുള്ള ആയുധമാണ്. ഇത് ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കുന്നു. സമൂഹത്തെ തമ്മിലടിപ്പിക്കാനുള്ള പദ്ധതിയാണെന്ന് പലരും തിരിച്ചറിയുന്നില്ലെന്നും പിണറായി പറഞ്ഞു.
#CPIM