നിരവധി സ്ത്രീകളുടെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കുന്നു എന്ന് വ്യക്തമാക്കി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാജിവെക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും പരാതി വന്നാൽ മറുപടി നൽകുമെന്നും രാഹുൽ വ്യക്തമാക്കി. തനിക്കൊപ്പം നിന്ന് കോൺഗ്രസ് പ്രവർത്തകർക്കെല്ലാം നന്ദി പറയുന്നുവെന്നും രാഹുൽ വ്യക്തമാക്കി. അടൂരിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഉച്ചയ്ക്ക് 1.30 ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവെക്കുന്നുവെന്ന് അറിയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചോ എന്ന ചോദ്യത്തോട് 'രാജിവെച്ചോ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. അങ്ങനെയെങ്കില്‍ എപ്പോള്‍ വെച്ചു, ആര്‍ക്കാണ് രാജിക്കത്ത് കൊടുത്തത് എന്നും മാധ്യമങ്ങള്‍ വ്യക്തമാക്കണം' എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. ഒടുവിൽ അടൂരിലെ തന്റെ വസതിയിൽ നാടകീയമായാണ് രാജി പ്രഖ്യാപനം. 1.25 വരെ താൻ രാജിവെച്ചില്ല എന്ന് പറഞ്ഞ രാഹുൽ1.30 ഓടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ രാജി പ്രഖ്യാപിച്ചത്.
"എനിക്ക് നല്ല സൗഹൃദങ്ങളുണ്ട്. നാളെയും ആ സൗഹൃദം തുടരുമെന്നാണ് കരുതുന്നത്. മലയാള സിനിമയിലെ ഒരു നടി എൻ്റെ പേര് പറഞ്ഞിട്ടില്ല. ഞാൻ ഈ രാജ്യത്തെ ഭരണസംവിധാനത്തിനും ഭരണഘടനയ്ക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല," രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.തന്നെക്കുറിച്ചാണ് അവര്‍ പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. ഇപ്പോഴും അടുത്ത സുഹൃത്താണ്. തന്റെ പേര് ഗൗരവതരമായി ആരും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവര്‍ത്തിച്ചു.
ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയുടെ ഫോണ്‍ സംഭാഷണവും രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളി. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ? ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്ത കാലമല്ലല്ലോ. ആരും പരാതി പറഞ്ഞിട്ടില്ലല്ലോയെന്നായിരുന്നു എംഎല്‍എയുടെ മറുപടി. പുറത്തുവന്ന ഓഡിയോയുടെ ആധികാരികത ചോദ്യം ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ ചോദ്യം.
"ഇന്നത്തെ കാലത്ത് ഒരു ഓഡിയോ സന്ദേശം ഉണ്ടാക്കാൻ പ്രയാസമില്ല. മാധ്യമങ്ങൾ പരാതി ഇല്ലാത്ത ഗര്‍ഭഛിദ്രത്തെക്കുറിച്ച് പറയുന്നു. ഈ നാട്ടിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ തനിക്കെതിരെ പരാതിയുണ്ടോ? സര്‍ക്കാരിലെ അന്തച്ഛിദ്രം മറക്കാനാണ് ശ്രമം. താൻ എവിടേയും പോയിട്ടില്ല, സ്വന്തം വീട്ടിൽ തന്നെയുണ്ട്," രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.വിഷയത്തില്‍ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, എഐസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംസാരിച്ചു. ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.