![]() |
പിറന്നാൾ ആഘോഷം |
ജന്മദിനം ആഘോഷിക്കാത്തവർക്ക് വല്ലപ്പോഴും എങ്കിലും ഒന്ന് ആഘോഷിക്കാം, അത് ഇപ്രകാരം ആകുന്നതും നല്ലത്. സംഭവം എന്താണെന്ന് വെച്ചാൽ എം എ ബേബിയുടെ ജന്മദിനം പാർട്ടി കോൺഗ്രസ് വേദിയിൽ ആഘോഷിച്ച് സഖാക്കൾ. ചർച്ചക്ക് ശേഷം വൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കൾ മധുരം പങ്കിട്ടാണ് ജന്മദിനം ആഘോഷിച്ചത്. എം ബി രാജേഷ്, കെ എൻ ബാലഗോപാൽ, പി കെ ശ്രീമതി ടീച്ചർ, ജെ മേഴ്സിക്കുട്ടിയമ്മ എന്നിവരും ഒപ്പമുണ്ടായിരുന്നു. മറ്റ് സഖാക്കളും ബേബിക്ക് ആശംസ നേർന്നു.
1954 ഏപ്രില്‍ അഞ്ചിനാണ് ജനനം എം എ ബേബിയുടെ ജനനം.കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് അടുത്ത് പ്രാക്കുളം സ്വദേശിയാണ് . പിറന്നാൾ ആഘോഷിക്കുന്ന ശീലം ഇല്ലെന്ന് അദ്ദേഹം തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.പിറന്നാള്‍ എന്നത്, തന്നെ സംബന്ധിച്ച് മറ്റൊരു ദിവസം മാത്രമാണ്. മുമ്പ് അമ്മ ജീവിച്ചിരുന്നപ്പോള്‍ പിറന്നാള്‍ ഓര്‍മപ്പെടുത്തുമായിരുന്നു. അമ്മയുടെ വാത്സല്യം അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. പിന്നീട് വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിലേക്ക് കടന്നതോടെ പിറന്നാള്‍ ഓര്‍മയില്ലാതെയായി. വിവാഹശേഷം ഭാര്യ ബെറ്റിയാണ് പിറന്നാള്‍ കണ്ടുപിടിച്ച് പ്രശ്നമാക്കിയത്. ഇപ്പോള്‍ മാധ്യമങ്ങളും ഈയൊരു പ്രശ്നവുമായി വന്നിരിക്കുകയാണെന്ന് തമാശരൂപേണ എം എ ബേബി പറയുന്നു.
അതേസമയം പ്രിയ സഖാവിന് ജന്മദിനാശംസകള്… എന്ന കുറിപ്പോടെ എംഎ ബേബിക്ക് പിറന്നാള്‍ ആശംസകളുമായി ഭാര്യ ബെറ്റി ലൂയിസ് ബേബി ഫേസ്ബുക്കിലെത്തി. എം എ ബേബിയുടെ യൌവ്വന കാലത്തെ ചിത്രം പങ്കുവെച്ചായിരുന്നു ബെറ്റിയുടെ ആശംസ.