കമ്പോഡിയയിലെ പുരവസ്തു ഗവേഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഏകദേശം ഒരു നൂറ്റാണ്ടിനോളം അടുത്ത കാലത്ത്. കമ്പോഡിയയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അങ്കോർ ക്ഷേത്ര സമുച്ചയത്തിൽ നിന്ന് ലഭിച്ച ഒരു ബുദ്ധ പതിമയുടെ ഉടലാണ് ഇതിന് കാരണം. പതിറ്റാണ്ടുകൾക്ക് മുൻപ് പ്രസ്തുത പ്രതിമയുടെ തല കിട്ടിയിരുന്നു, അതിൻറെ ബാക്കി ഭാഗമാണ് ഇപ്പോൾ കിട്ടിയത്.
1927 ലാണ് അങ്കോർ ക്ഷേത്രം (angkor temple comples) ഉൾപ്പെടുന്ന സ്ഥലത്തുനിന്ന് പ്രതിമയുടെ തല ആദ്യം കിട്ടുന്നത്. അങ്കോറിലെ പ്രശസ്തമായ ഖമെർ ക്ഷേത്രമാണ് ബയോൺ (പരാസത് ബയോൺ.khmer temple). ബയോൺ കലാശൈലിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന പ്രതിമ 12-13 നൂറ്റാണ്ടിലേതാണെന്ന് കരുതുന്നു, കിട്ടിയ ഭാഗത്തിന് 1.16 മീറ്റർ ഉയരമുണ്ട്. കൂടാതെ ഈ പ്രതിമയുടെ 29 ഭാഗങ്ങൾ കൂടി വേറെയും കിട്ടിയിട്ടുണ്ട്. ഗവേഷണത്തിന് ഭാഗമായി ഇതുവരെ കിട്ടിയതെല്ലാം ചെറിയ കഷണങ്ങളായിരുന്നെന്നും, ഇത്രയും വലുത് ഒന്ന് കിട്ടിയത് വലിയ ആശ്ചര്യം ആണെന്ന് ആർക്കിയോളജിസ്റ്റ് നെത്ത് സൈമൺ പ്രതികരിച്ചു..
നെഞ്ചിൽ ഇടംകൈ ചേർത്തുപിടിച്ച്, മുണ്ടും, മേലെങ്കിയും ധരിച്ചു ആഭരണങ്ങൾ അണിഞ്ഞ നിലയിലാണ് ശില്പം കൊത്തി വെച്ചിരിക്കുന്നത്. രസകരമായ സംഭവം എന്താണെന്ന് വെച്ചാൽ 98 വർഷങ്ങൾക്ക് മുൻപ് തല കിട്ടിയ ഭാഗത്തുനിന്നും കേവലം 50 മീറ്റർ മാറിയാണ് പ്രതിമയുടെ ഉടൽ ലഭിച്ചത്. ഒപ്റ്റിക്കൽ ഇലക്ട്രോൺ സ്കാൻ വഴിയാണ് ലഭിച്ച തലയും, ഉടലും ഒരേ പ്രതിമയുടെ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞമാസം അങ്കോറിലെ ടാ പ്രോം ക്ഷേത്രത്തിൽ ഖനനം നടത്തിയത് , കമ്പോഡിയയിൽ നിന്നും ഇന്ത്യയിൽ നിന്നും ഉള്ള ഗവേഷണ സംഘമാണ്. നിലവിൽ തലസ്ഥാനമായ നോം പെനിൽ സ്ഥിതിചെയ്യുന്ന ദേശീയ മ്യൂസിയത്തിലാണ് പ്രതിമയുടെ തലയുള്ളത്.
അങ്കോർ ക്ഷേത്ര സമുച്ചയം ഏകദേശം 400 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്.9 മുതൽ 15 വരെയുള്ള നൂറ്റാണ്ടുകളിൽ ഭരണം നടത്തിയ വിവിധ കംബോഡിയൻ സാമ്രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു മേഖലയായാണ് വിദഗ്ധർ അങ്കോർ സൈറ്റിനെ കണക്കാക്കുന്നത്.
#AngkorTempleComples #khmertemple