അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിലെ 69% നിയമസഭാംഗങ്ങളും ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർ. രാജ്യത്തെ ഏറ്റവും കൂടുതൽ ഇതേ കേസിൽ പെട്ട തെലുങ്കാനക്കൊപ്പമാണ് കേരളത്തിൻറെ സ്ഥാനവും. രണ്ടാം സ്ഥാനമാണ് കേരളവും തെലങ്കാനയും. ഒന്നാം സ്ഥാനത്ത് ആന്ധ്രപ്രദേശ് ആണ്. 79% ക്രിമിനൽ കേസ് പ്രതികളാണ് ആന്ധ്രപ്രദേശ് നിയമസഭയിൽ ഉള്ളത്. 1861 ക്രിമിനൽ കേസ് പ്രതികളാണ് രാജ്യത്ത് മൊത്തം ഉള്ളത്.
28 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ആകെയുള്ള 4123 എംഎൽഎമാരിൽ 4092 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കണക്കുകൾ പുറത്തുവിട്ടത്.
സംസ്ഥാനത്തെ എംഎൽഎമാരിൽ രണ്ട് പേർ കൊലകുറ്റത്തിനും മൂന്ന് പേർ വധശ്രമത്തിനും പ്രതിയാക്കപ്പെട്ടവരാണ്. നാല് പേർ സ്ത്രീകൾക്ക് എതിരായ അതിക്രമത്തിനും പ്രതി ചേർക്കപ്പെട്ടവരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കിൽ പറയുന്നു. എം.എം. മണിക്ക് എതിരെ രണ്ടും, പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസുധനന് എതിരെ മൂന്നും കൊലക്കേസുകൾ ഉണ്ട്.
ഇതിൻറെ ഒപ്പം എംഎൽഎമാരുടെയും നേതാക്കളുടെയും മറ്റും ആസ്തിയെ പറ്റിയുള്ള വിവരങ്ങളും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ടിട്ടുണ്ട്. എംഎൽഎമാരുടെ മൊത്തം ആസ്തി 420. 38 കോടിയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്കും 1.19 കോടിയുടെ ആസ്തിയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 6. 66 കോടി രൂപ ആസ്തിയാണ്. പി.വി. അൻവറിന് 64 കോടിയും, മാത്യു കുഴൽനാടന് 34 കോടിയുടെ ആസ്തിയുമുണ്ട്. ഗണേശ് കുമാറിന് 19 കോടി, അനുബ് ജേക്കബിന് 18 കോടി, കുഞ്ഞാലിക്കുട്ടിക്ക് 5.49 കോടി, മുഹമ്മദ് റിയാസിന് 1.82 കോടി എന്നിങ്ങനെയാണ് ആസ്തിയുടെ വിവരങ്ങൾ.
English summary ; 69% MLAs in Kerala involved in criminal cases; Association for Democratic Reforms