അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ബുച്ച് വിൽമോറും സുനിത വില്യംസും ഭൂമിയിലേക്ക് പുറപ്പെട്ടു. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം വിജയകരമായി വേർപെട്ടതായി നാസ അറിയിച്ചു. ഇന്ത്യൻ സമയം രാവിലെ 10.35 നാണ് 'ക്രൂ 9' സംഘം ഭൂമിയിലേക്ക് മടങ്ങിയത്. ഇനി 17 മണിക്കൂർ നീണ്ടുനിൽക്കുന്ന ബഹിരാകാശ സഞ്ചാരത്തിന് ശേഷം ബുധനാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് പേടകം ഫ്ലോറിഡ തീരത്ത് ഇറങ്ങുക. സുനിത വില്യംസിനും ബുച്ച് വിൽമോറിനൊപ്പം ക്രൂ 9 അംഗങ്ങളായ നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരുമാണ് സ്പേസ് എക്സിന്റെ ഡ്രാഗൻ മൊഡ്യൂളിൽ ഭൂമിയിലേക്ക് മടങ്ങി എത്തുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തുന്നതിനായി ബഹിരാകാശ പേടകത്തിന്റെ എഞ്ചിനെ ജ്വലിപ്പിക്കുന്ന ഡീ ഓര്‍ബിറ്റ് ബേണ്‍ പൂര്‍ത്തിയായതോടെയാണ് പേടകം ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയത്.'ബഹിരാകാശ നിലയത്തില്‍ നമ്മുടെ പ്രതിജ്ഞകള്‍ നിറവേറ്റാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു ബഹുമതിയാണ്' എന്നായിരുന്നു ക്രൂ 10 ക്രൂ 9നോടായി പറഞ്ഞതെന്ന് റിപ്പോര്‍ട്ട്.
English summary : SpaceX Dragon Spacecraft Successfully Undocks from ISS