അങ്ങനെ നോക്കുമ്പോൾ ചന്ദ്രനിൽ വിജയകരമായി ലാൻഡിങ് നടത്തുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ഫയർഫ്ലൈ എയറോസ്പേസ്
യുഎസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ ഫയർഫ്ളൈ എയ്റോസ്പേസിന്റെ ചാന്ദ്ര പരിവേഷണ ദൗത്യമായ ബ്ലൂ ഗോസ്റ്റ് വിജയകരമായി അമ്പിളിമാമനിൽ ഇറങ്ങി. ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ കമ്പനിയുടെ ബഹിരാകാശ പേടകം ചന്ദ്രൻറെ ഉപരിതലത്തിൽ പൂർണ്ണ വിജയത്തോടെ സോഫ്റ്റ് ലാൻഡിങ് നടത്തുന്നത്. ദൗത്യം വിജയകരമായിരുന്നെന്ന് ഫയർഫ്ലൈ മിഷൻ കൺട്രോൾ സ്ഥിരീകരിച്ചു.
സുരക്ഷിതമായി ലാൻഡർ ചന്ദ്രൻറെ ഉപരിതലത്തിൽ ഇറക്കാൻ സാധിച്ചതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായി ഫയർഫ്ലൈ എയറോസ്പേസ്. മുൻപ് മറ്റൊരു സ്വകാര്യ കമ്പനിയുടെ ബഹിരാകാശ പേടകം ചന്ദ്രനിൽ ഇറങ്ങിയെങ്കിലും പിന്നീട് അതുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു, അങ്ങനെ നോക്കുമ്പോൾ ചന്ദ്രനിൽ വിജയകരമായി ലാൻഡിങ് നടത്തുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ഫയർഫ്ലൈ എയറോ സ്പേസ്.2024 ഫെബ്രുവരിയിൽ യുഎസിലെ തന്നെ മറ്റൊരു സ്വകാര്യ കമ്പനിയായ ഇൻസ്റ്റിറ്റ്യൂട്ടീവ് മെഷീൻസ് അയച്ച പേടകവും ചന്ദ്രനിൽ ഇറങ്ങിയിരുന്നു, ഈ പേടകമാണ് പിന്നീട് സാങ്കേതിക കാരണങ്ങളാൽ ബന്ധം നഷ്ടപ്പെട്ടത്.
ആർതർ സി ക്ലാർക്കിന്റെ വിഖ്യാത സയൻസ് ഫിക്ഷൻ കഥ ദ സെന്റിനാലിലൂടെ പ്രസിദ്ധമായ മേർ ക്രീസിയം ഗർത്തത്തിലാണ് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.04നു പേടകം ഇറങ്ങിയത്. ചന്ദ്രനിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട പരന്ന പ്രതലങ്ങളിൽ ഒന്നാണ് മെർ ക്രീസിയം. ബ്ലൂ ഗോസ്റ്റ് ദൗത്യത്തിന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പിന്തുണയും ഉണ്ട്.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ9 റോക്കറ്റിന്റെ സഹായത്തോടെയാണ് വിക്ഷേപണം നടത്തിയത്. ജനുവരി 15നാണ് വിക്ഷേപണം നടത്തിയത് എങ്കിലും 45 ദിവസത്തിന് ശേഷമാണ് പേടകം ചന്ദ്രൻറെ ഉപരിതലത്തിൽ ഇറങ്ങിയത്.
ഫാൽക്കൺ 9 റോക്കറ്റ് ബ്ലൂ ഗോസ്റ്റിനെ കൂടാതെ നാസയുടെ 10 പേലോടുകളും അയച്ചിരുന്നു. ബ്ലൂ ഗോസ്റ്റ് പേടകം 16 ചന്ദ്രന് ചുറ്റും കറങ്ങിയത് അതിനുശേഷം ആണ് ലാൻഡിങ് നടത്തിയത്. ചന്ദ്രൻറെ ഉപരിതലത്തിൽ ഇറങ്ങിയതിനു ശേഷം ആദ്യ ചിത്രങ്ങളും അയച്ചു, അതിൽ ഒന്ന് ഇറങ്ങുന്നതിന് മുൻപ് പകർത്തിയ ചന്ദ്രൻറെ കാന്തിക മണ്ഡലത്തിന്റെയും, മറ്റൊന്ന് ഇറങ്ങിയതിനു ശേഷമുള്ള പേടകത്തിന്റെ കാലുകൾ ചന്ദ്രൻറെ ഉപരിതലത്തിൽ നിൽക്കുന്നതിന്റെ നിഴലിന്റെ രൂപത്തിലുള്ള ദൃശ്യങ്ങളും ഉൾപ്പെടുന്നു.ഈ കാഴ്ച കാണൂ, ഞങ്ങൾ ചന്ദ്രനിൽ എത്തി, മൂന്നുവർഷമായി ഞങ്ങൾ നടത്തിയ പ്രയത്നത്തിന്റെ ഫലം , എന്ന് സൂചിപ്പിച്ചു കൊണ്ടാണ് ഫയർഫ്ലൈ ഏറോസ്പേസ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.