ജീവനൊഴികെ മറ്റെല്ലാ ഭൗതിക പശ്ചാത്തലങ്ങളും സർക്കാർ ഒരുക്കി നൽകുമെന്ന് റവന്യൂ മന്ത്രി
![]() |
പിണറായി വിജയൻ തറക്കല്ലിടൽ നിർവഹിക്കുന്നു |
വയനാട് ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അസാധ്യമെന്ന് കരുതുന്ന എന്തും സാധ്യമാകും എന്നതിന് തെളിവാണ് ഇവിടെ ഉയരുന്ന ടൗൺഷിപ്പ്.കൽപ്പറ്റ എൽസ്റ്റൺ പണിയുന്ന ടൗൺഷിപ്പിന് വേണ്ടിയാണ് ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചത്. ദുരന്തമുണ്ടായി എട്ട് മാസത്തിന് ശേഷമാണ് അതിജീവന പദ്ധതി ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമാണം
കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല എന്നും കിട്ടിയത് വായ്പ രൂപത്തിലുള്ള തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പഴയ അനുഭവം വെച്ച് ഇനി സഹായം ലഭിക്കുമോ എന്ന് അറിയില്ല. കേന്ദ്രസഹായത്തിന്റെ അഭാവത്തിലും നാം എല്ലാവരും സഹകരിച്ച് അഭൂതപൂർവ്വമായ പുനരധിവാസം നടപ്പിലാക്കി. നാടിന്റെ അപൂര്‍വതയാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കാൻ ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ വയനാട്ടിലെ ഈ പുനരധിവാസം ദേശീയതലത്തിലും അന്തർദേശീയതലത്തിലും മാതൃകയാകുമെന്നും ചരിത്രത്തിൽ അടയാളപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
![]() |
ടൗൺഷിപ്പിന്റെ മാതൃക |
നാമെല്ലാരും തീരുമാനിച്ചപ്പോൾ അതിന് പരിഹാരമായി. രക്ഷാപ്രവർത്തന ഘട്ടത്തിൽ നാം നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ വാക്കുകൾക്ക് അതീതമാണ്. അങ്ങനെ അത്ഭുതകരമായ രക്ഷപ്പെടലുകൾ ഓർക്കാൻ നമുക്കുണ്ട്. നമ്മുടെ സേനകൾ എത്തും മുൻപ് തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. സർക്കാർ ആസ്ഥാനമായി അന്ന് വയനാട് മാറി. പുനരധിവാസം ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും ഈ മാതൃക അടയാള പെടുത്തും.കണ്ണീരോടയല്ലാതെ ജൂലൈ 30 ഓർക്കാൻ കഴിയില്ല. ആ ഘട്ടത്തിൽ നമുക്ക് കരഞ്ഞിരുന്നാൽ മാത്രം പോരായിരുന്നു. കേരളത്തിൻ്റെ തനത് തിരിച്ചു പിടിക്കലായി നാമിതിനെ കാണണം. ജനങ്ങൾ ഒപ്പം നിൽക്കുമെങ്കിൽ ഒരു വെല്ലുവിളിയും പ്രശ്നമല്ല. മനുഷ്യത്വ ബോധം കൊണ്ട് നാമെല്ലാം അതിനെ മറി കടക്കും. അതാണ് ഈ പുനരധിവാസം നൽകുന്ന മഹാസന്ദേശം. വീടുകൾ നിർമ്മിക്കുന്നതുകൊണ്ട് പുനരധിവാസമായില്ല. അതിന് തുടർച്ചയായ പദ്ധതികൾ വേണം. വാഗ്ദാനം എന്തു വിലകൊടുത്തും നിറവേറ്റും.
ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ടവരിൽ 175 പേർ വീടിനായി സമ്മതപത്രം നൽകിയിട്ടുണ്ട്. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകളുടെ നിർമാണം. രണ്ടു മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയുൾപ്പെടുന്നതാണ് വീട്ഒറ്റ നിലയില്‍ പണിയുന്ന പിന്നീട് ഇരുനില നിര്‍മിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കുക.
കൂടാതെ ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പില്‍ നിര്‍മിക്കും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്-ഒബ്സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഓപ്പറേഷൻ തിയേറ്റർ, ഒപി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. ആറുമാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക് വരാത്ത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകും. ടൗൺഷിപ്പിന്റെ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്.
ചൂരൽമലയ്ക്ക് നഷ്ട്ടപ്പെട്ടവരുടെ ജീവനൊഴികെ മറ്റെല്ലാ ഭൗതിക പശ്ചാത്തലങ്ങളും സർക്കാർ ഒരുക്കി നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. പുനരധിവാസ പ്രവർത്തനങ്ങളുടെ ലോക മാതൃകയായി മുണ്ടക്കൈ മാറണം എന്ന് സർക്കാർ ആഗ്രഹിക്കുന്നു. അങ്ങനെ ഒരു ലോക മാതൃകയാണ് ഈ ടൗൺ ഷിപ്പ് ഒരുക്കുന്നതിലൂടെ സർക്കാർ മുന്നോട്ട് വയ്ക്കുന്നതെന്നും കെ. രാജൻ പറഞ്ഞു.
ദുരന്തത്തിൽ ഇത്തരത്തിൽ മുൻ അനുഭവങ്ങളില്ലാത്ത സർക്കാർ ഇതൊരു മാതൃകാ പദ്ധതി ആക്കുമെന്നു ഉറപ്പുനൽകുന്നു. വേദനക്കിടയിൽ നല്ല വികാരം ഉയർത്തുന്ന സമയമാണിത്. നാടിൻ്റെ ഒരുമയുടെ കരുത്താണ് ഇതിന് കാരണ. ഇതൊരു മഹത്തായ ജീവ കാരുണ്യ മാതൃകയാണെന്നും മന്ത്രി രാജൻ പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ചെറിയ കുറ്റങ്ങള്‍ക്ക് പുറകെ സൂക്ഷ്മ ദര്‍ശിനിയുമായി പോയില്ല എന്നത് അഭിമാനകരമായ ഒന്നായി കരുതുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് നിരുപാധിക പിന്തുണയാണ് പ്രതിപക്ഷം നല്‍കിയത്.
ചികിത്സാ സഹായം അടക്കം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്നു. 300 രൂപ പ്രശ്നം ഉന്നയിച്ചു. കമ്യൂണിറ്റി ലൈന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും വി.ഡി. സതീശന് പറഞ്ഞു.
ദുരന്തബാധിതരുടെ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ കാലതാമസമുണ്ടായി. കേന്ദ്രത്തിന്റെ അടുത്ത് നിന്ന് സഹായം ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണെന്നും വി.ഡി. സതീശന് പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ പുനരധിവാസം പൂര്‍ത്തിയാക്കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി സഹായങ്ങൾ പലയിടങ്ങളിൽ നിന്നും ലഭിച്ചു. പുനരധിവാസ സഹായമായി കർണ്ണാടക മുഖ്യമന്ത്രി 20 കോടി കൈമാറി. ഡി വൈ എഫ് ഐ 20 കോടിയും എൻ എസ് എസ് 10 കോടി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജൻ, പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
English summary : Chief Minister Pinarayi Vijayan laid the foundation stone for the first township for the Wayanad landslide victims.