പവിഴപ്പുറ്റുകളെക്കുറിച്ചും സമുദ്രജീവികളെക്കുറിച്ചു പര്യവേക്ഷണം ചെയ്യാനും അവസരം നൽകുന്ന അന്തർവാഹിനിയാണ്
ഈജിപ്തിൽ വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ മുങ്ങി ആറു പേർ കൊല്ലപ്പെട്ടു.ചെങ്കടൽ തീരത്തുള്ള ഹുർഗദയിൽ വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു.സിന്ദ്ബാദ് എന്ന പേരുള്ള അന്തർവാഹിനിയിൽ 45 പേരോളം ആണ് ഉണ്ടായിരുന്നത് ഇതിൽ പരിക്കേറ്റ 29 പേരെ തീരദേശ സേന രക്ഷപ്പെടുത്തിയതായി സർക്കാർ ഉടമസ്ഥതയിലുള്ള അഖ്ബർ അൽ-യൂം പത്രത്തിന്റെ വെബ്സൈറ്റിലൂടെ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ നിന്ന് ഏകദേശം 460 കിലോമീറ്റർ (285 മൈൽ) ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഹുർഗദയിലാണ് അപകടമുണ്ടായിരിക്കുന്നത്. അപകടത്തിൽപ്പെട്ടവർ ഈജിപ്തിലെ പവിഴപ്പുറ്റുകളെക്കുറിച്ചും മത്സ്യങ്ങളെ കുറിച്ചും പര്യവേക്ഷണം ചെയ്യാനായി യാത്ര പുറപ്പെട്ട സംഘമാണെന്നും, ഇവരെല്ലാം തന്നെ റഷ്യൻ പൗരത്വം ഉള്ളവരുമാണ്. അപകടത്തിൽപ്പെട്ട അന്തർവാഹിനിയിൽ ഉണ്ടായിരുന്ന 45 പേരിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ടിരുന്നതായി റഷ്യൻ എംബസി ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു.
കടലിനടിയിലേക്ക് 25 മീറ്ററോളം താഴ്ചയിലേക്ക് വിനോദസഞ്ചാരികളെയും കൊണ്ട് പോകാൻ ഈ അന്തർവാഹനിക്ക് ശേഷിയുണ്ട്.കടലിനടിയിലേക്ക് പോകാനും, പവിഴപ്പുറ്റുകളെക്കുറിച്ചും സമുദ്രജീവികളെക്കുറിച്ചു പര്യവേക്ഷണം ചെയ്യാനും അവസരം നൽകുന്ന അന്തർവാഹിനിയാണ് സിന്ദ്ബാദ്. അന്തർവാഹിനിയുടെ വെബ്സൈറ്റിലെ വിവരങ്ങൾ പറയുന്നത് പ്രകാരം ലോകമെമ്പാടുമുള്ള 14 ഒറിജിനൽ വിനോദ അന്തർവാഹിനികളിൽ ഒന്നാണ് ഈ കപ്പൽ. ഫിൻലാൻഡിൽ രൂപകൽപ്പന ചെയ്ത സിന്ദ്ബാദിന് 44 യാത്രക്കാരെയും രണ്ട് ക്രൂ അംഗങ്ങളെയും വഹിക്കാനുള്ള ശേഷിയുണ്ട്.
അതേസമയം തിരക്കേറിയ വിനോദസഞ്ചാര നഗരമായ ഹുർഗദ ഈജിപ്തിലേക്കു വരുന്ന സന്ദർശകരുടെ ഒരു പ്രധാന ഡെസ്റ്റിനേഷനാണ്.ഈജിപ്തിന്റെ കിഴക്കൻ തീരത്തുള്ള ഈ പ്രദേശത്ത് ചെങ്കടൽ പവിഴപ്പുറ്റുകളും ദ്വീപുകളുമാണ് കൂടുതൽ ആകർഷകമാക്കുന്നത്. രണ്ട് ദശലക്ഷം ആളുകൾ തൊഴിൽ ചെയ്യുന്ന ഈ പ്രദേശം ജിഡിപിയുടെ 10 ശതമാനത്തിലധികം സംഭാവന ചെയ്യുന്നുവെന്ന് കണക്കുകൾ പറയുന്നത്. സ്നോർക്കലിംഗ്, ഡൈവിംഗ് തുടങ്ങിയവക്കായി ഇവിടെ ഒരുപാട് ടൂറിസ്റ്റ് ബോട്ടുകളാണ് ഉള്ളതായാണ് വിവരം.
English Summary : Six russian tourists killed in submarine accident in Egypt